Image Credit: x.com/mutsamu | instagram.com/matusadonanationalpark

Image Credit: x.com/mutsamu | instagram.com/matusadonanationalpark

ആഫ്രിക്കയിലെ സിംബാബ്‌വെയിൽ സിംഹങ്ങളും ആനകളും ഉൾപ്പെടെ അപകടകാരികളായ വന്യജീവികള്‍ നിറഞ്ഞ ദേശീയോദ്യാനത്തില്‍ കാണാതായ എട്ട് വയസുകാരനെ കണ്ടെത്തി. ഒരാഴ്ചയായി പാര്‍ക്കില്‍ ഒറ്റയ്ക്ക് കഴിച്ചുകൂട്ടുകയായിരുന്നു ബാലനെന്നും ജീവനോടെ കണ്ടെത്താനായത് അവിശ്വസനീയമാണെന്നുമാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ‘ശരിക്കും അത്ഭുതം’ എന്നാണ് കുരുന്നിന്‍റെ ഈ തിരിച്ചുവരവിനെ ഇവര്‍ വിശേഷിപ്പിക്കുന്നത്.

സിംബാബ്‌വെ പാർലമെന്‍റ് അംഗമായ മുത്‌സ മുറോംബെഡ്‌സിയാണ് ജനുവരി ഒന്നിന് കുട്ടി സുരക്ഷിതമായി തിരിച്ചുകിട്ടിയ വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. കുട്ടിയുടെ ഫോട്ടോയും എക്സില്‍‌ പോസ്റ്റ് ചെയ്തിട്ടുണ്ട്. ബിബിസിയും സിബിഎസ് ന്യൂസും റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ആനകളും സിംഹങ്ങളും ഉൾപ്പെടെ അപകടകരമായ വന്യജീവികളുടെ ആവാസകേന്ദ്രമായ മാറ്റുസഡോണ ഗെയിം പാർക്കിലാണ് കുട്ടിയെ കാണാതായത്. കാണാതായ അന്നുമുതല്‍ കുട്ടിയെ കണ്ടെത്താനായി പ്രാദേശിക സനൂ ന്യാമിനിയമി അക്ഷീണം പ്രയത്നിച്ചതായും മാധ്യമങ്ങള്‍‌ റിപ്പോര്‍ട്ട് ചെയ്യുന്നു. പാര്‍ക്കില്‍ നിന്നും 23 കിലോമീറ്റര്‍ അകലെയാണ് കുട്ടിയുടെ കുടുംബം ഉള്‍പ്പെടുന്ന സമൂഹം താമസിക്കുന്നത്. ‘അഞ്ച് ദിവസം അവന്‍ പാറക്കെട്ടിലാണ് ഉറങ്ങിയത്. സിംഹങ്ങളെയും ആനകളെയും അതിജീവിച്ചു. കാട്ടുപഴങ്ങൾ തിന്ന് വിശപ്പടക്കി’ മുത്‌സ പറയുന്നു. കാടിനെക്കുറിച്ചുള്ള അറിവാണ് അതിജീവനത്തിന് കുട്ടിയെ സഹായിച്ചത്.

കുട്ടി ശബ്ദം കേട്ട് തിരിച്ചു വരും എന്ന പ്രതീക്ഷയില്‍ എല്ലാ ദിവസലും ഡ്രംസ് ഉപയോഗിച്ച് ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നു. കാണാതായി അഞ്ചാം ദിവസം ഒരു പാർക്ക് റേഞ്ചറുടെ വാഹനത്തിന്‍റെ ശബ്ദംകേട്ട് കുട്ടി അതിനടുത്തേക്ക് ഓടിയെത്തിയെങ്കിലും വഴിതെറ്റി. പിന്നീട് വനപാലകര്‍ ഇതേ സ്ഥലത്ത് വീണ്ടും മടങ്ങിയെത്തിയപ്പോള്‍ മനുഷ്യ കാല്‍പ്പാടുകള്‍ കണ്ടെത്തുകയായിരുന്നു. ഇവ പിന്തുടര്‍ന്നാണ് വനപാലകര്‍ കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ കണ്ടെത്തുന്നതിനായി അക്ഷീണം പ്രവര്‍ത്തിച്ച വനപാലകര്‍ക്കും പ്രാദേശിക സമൂഹത്തിനും മുത്‌സ നന്ദി പറഞ്ഞു. 

1,470 ചതുരശ്ര കിലോമീറ്റർ (570 ചതുരശ്ര മൈൽ) വിസ്തൃതിയുള്ള മാറ്റുസഡോണ പാർക്ക് സീബ്രകൾ, ആനകൾ, ഹിപ്പോകൾ, സിംഹങ്ങൾ എന്നിങ്ങനെ നിരവധി വന്യമൃഗങ്ങളുടെ ആവലകേന്ദ്രമാണ്. ഏകദേശം നാല്‍പ്പതോളം സിംഹങ്ങളാണ് ഇവിടെയുള്ളത്. ഒരിക്കല്‍ ആഫ്രിക്കൻ പാർക്കുകളില്‍ വച്ച് ഏറ്റവും ഉയർന്ന സിംഹ ജനസാന്ദ്രതയുള്ള ഒന്നായിരുന്നു മാറ്റുസഡോണ.

ENGLISH SUMMARY: