earthquake-china-2

നേപ്പാൾ ടിബറ്റ് അതിർത്തിയിൽ 7.1 തീവ്രത രേഖപ്പെടുത്തിയ വൻ ഭൂകമ്പം. 94 പേർ മരിച്ചു. ടിബറ്റിൽ 62 പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഉയർന്നേക്കും. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ഡൽഹിയിലും പ്രകമ്പനം അനുഭവപ്പെട്ടു. നാഷണൽ സെന്റര്‍ ഫോർ സീസ്മോളജി നൽകിയ വിവരമനുസരിച്ച്, രാവിലെ 6:35 നാണ് നേപ്പാൾ - ടിബറ്റ് അതിർത്തിയായ സിസാങ്ങിൽ 7.1 തീവ്രതയുള്ള ശക്തമായ ഭൂചലനം ഉണ്ടായത്.  തൊട്ട് പിന്നാലെ 7.2ന്  4.7 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂചലനവും 7.7 ന്  4.9 തീവ്രതയുള്ള മൂന്നാമത്തെ ഭൂചലനവും ഉണ്ടായി. ലൊബൂചെയില്‍ നിന്നും 93 കിലോമീറ്റര്‍ വടക്കുകിഴക്കാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രo. പ്രദേശത്തെ കെട്ടിടങ്ങൾ എല്ലാം പൂർണമായും തകർന്നു ആശയവിനിമയ സംവിധാനങ്ങൾ  തകർന്നതിനാൽ നാശനഷ്ടങ്ങളുടെ വ്യാപ്തി വ്യക്തമായിട്ടില്ല. തുടർ ചലനങ്ങൾക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.

 

സംസ്ഥാനങ്ങളായ ബീഹാർ, ബംഗാൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ അസം, സിക്കിം എന്നിവിടങ്ങളിലും ഡൽഹി-എൻസിആറിലും പ്രകമ്പനം സാരമായി അനുഭവപ്പെട്ടു. 2015-ൽ നേപ്പാളിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 9,000-ത്തോളം ആളുകൾ മരിക്കുകയും 22,000-ത്തിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

 

കഴിഞ്ഞ 22 ദിവസമായി പ്രദേശം അതീവ നിരീക്ഷണത്തിലാണെന്നും എപ്പോള്‍ വേണമെങ്കിലും ശക്തമായ ഭൂചലനമുണ്ടായേക്കാമെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഡിസംബര്‍ 17നാണ് നിലവിലെ ഭൂചലനങ്ങളുടെ തുടക്കം. അടുത്ത ദിവസം നേപ്പാളിലെ പലയിടങ്ങളിലും ചെറുചലനങ്ങളുണ്ടായി. ഡിസംബര്‍ 20ന് 5.2 തീവ്രതയുള്ള ഭൂചലനം ബജുറയില്‍ അനുഭവപ്പെട്ടു.സിന്ധുപാല്‍ചോക്കില്‍ ജനുവരി 2 നും ശക്തമായ ഭൂചലനം ഉണ്ടായിരുന്നു. അതേസമയം, അടിക്കടിയുണ്ടാകുന്ന ഭൂചലനങ്ങള്‍ ആശങ്കയുളവാക്കുന്നതാണെന്നും ദിവസം 10 ചെറുചലനങ്ങളെങ്കിലും നേപ്പാളില്‍ അനുഭവപ്പെടുന്നുണ്ടെന്നും സീനിയര്‍ ഡിവിഷണല്‍ സീസ്മോളജിസ്റ്റായ ഡോ. ലോക് ബിജയ അധികാരി പറയുന്നു.

ENGLISH SUMMARY:

95 Dead In Massive Tibet Earthquake, Tremors Also Felt In Parts Of India