പറന്നുപൊങ്ങുന്നതിനിടെ പൊട്ടിത്തെറിച്ച് വിമാനത്തിന്‍റെ ടയറുകള്‍. മെല്‍ബണില്‍ നിന്ന് അബുദാബി സായിദ് ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് പോകാനിരുന്ന വിമാനത്തില്‍ നിന്ന് ഇതോടെ യാത്രക്കാരെ അടിയന്തരരമായി തിരിച്ചിറക്കി. EY461 787-9 ഡ്രീംലൈനര്‍ ഇത്തിഹാദ് വിമാനത്തിന്‍റെ ടയറുകളാണ് പൊട്ടിത്തെറിച്ചത്. യാത്രക്കാരെയും ജീവനക്കാരെയും പരിക്കുകളൊന്നും കൂടാതെ സുരക്ഷിതമായി ഇറക്കി. 270 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
ടേക്ക് ഓഫിനായി വിമാനത്തിന്‍റെ സ്പീഡ് കൂട്ടിവന്നപ്പോഴാണ് ടയറുകളുടെ സാങ്കേതിക തകരാര്‍ പൈലറ്റിന്‍റെ ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ എമര്‍ജന്‍സി ടേക്ക് ഓഫ് റിജക്ഷന്‍ ആവശ്യപ്പെടുകയായിരുന്നു. പിന്നാലെ അഗ്നിശമന സേനാംഗങ്ങളെത്തി വിമാനത്തിൻ്റെ ലാന്‍ഡിംഗ് ഗിയറിലെ ടയറുകളിലെ തീയണച്ചു. സംഭവത്തിന്‍റെ വിഡിയോയടക്കം ഇത്തിഹാദ് എയര്‍വേയ്സ് സമൂഹമാധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്.
വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെ സുരക്ഷിതമായി മാറ്റി. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് കമ്പനി പ്രധാന്യം നല്‍കുന്നത്. വിമാനത്തിന്‍റെ സാങ്കേതിക തകരാര്‍ പെട്ടെന്ന് പരിഹരിക്കാനും യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ട് നികത്താനും വേണ്ട നടപടികള്‍ കമ്പനി സ്വീകരിച്ചുവെന്നും ഇത്തിഹാദ് എയര്‍വേയ്‌സ് പ്രസ്താവനയിലൂടെ അറിയിച്ചു.