ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തിലാകുന്നത് വൈകും . മോചിപ്പിക്കുന്ന ബന്ദികളുടെ പേരുകള്‍ ഹമാസ് നല്‍കിയില്ലെന്ന് ഇസ്രയേല്‍ . 12 മണിയോടെ വെടിനിര്‍ത്തല്‍ നടപ്പാക്കാനായിരുന്നു തീരുമാനം.
പട്ടിക കിട്ടാതെ വെടിനിര്‍ത്തല്‍ സാധ്യമാകില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു. അതേസമയം, പട്ടിക വൈകുന്നത് സാങ്കേതിക കാരണങ്ങള്‍ക്കൊണ്ടെന്ന് ഹമാസ് നേതൃത്വം അറിയിച്ചു.
15 മാസം പിന്നിട്ട യുദ്ധത്തിന് അന്ത്യം കുറിച്ച് വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തിലാകാനിരിക്കെയാണ് ലോകരാഷ്ട്രങ്ങളെ നിരാശപ്പെടുത്തുന്ന റിപ്പോര്‍ട്ടെത്തിയത്. വൈകിട്ട് നാലുമണിക്ക് ബന്ദികളുടെയും തടവുകാരുടെയും കൈമാറ്റം ആരംഭിക്കാനായിരുന്നു ധാരണ. ഹമാസ് ബന്ദികളാക്കിയതില്‍ മൂന്ന് സ്ത്രീകളെയാണ് ഇന്ന് വിട്ടയയ്ക്കുമെന്നു പറഞ്ഞിരുന്നത്. പകരമായി ഇസ്രയേല്‍ 95 പലസ്തീനി തടവുകാരെ മോചിപ്പിച്ചേക്കും. വെടിനിര്‍ത്തല്‍ താല്‍ക്കാലികമെന്നും ആവശ്യമെങ്കില്‍ ആക്രമണം പുനരാരംഭിക്കുമെന്നും രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസംഗത്തില്‍ പ്രസിഡന്റ് ബെന്യാമിന്‍ നെതന്യാഹു പറഞ്ഞു