ഗാസയില്‍ 15 മാസം പിന്നിട്ട യുദ്ധത്തിന് അന്ത്യം കുറിച്ച് വെടിനിര്‍ത്തല്‍ പ്രാബല്യത്തിലാകാന്‍ മണിക്കൂറുകള്‍ മാത്രം. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12 മണിക്ക് വെടിനിര്‍ത്തല്‍ നിലവില്‍ വരും. വൈകിട്ട് നാലുമണിക്ക് ബന്ദികളുടെയും തടവുകാരുടെയും കൈമാറ്റം ആരംഭിക്കും. ഹമാസ് ബന്ദികളാക്കിയതില്‍ മൂന്ന് സ്ത്രീകളെയാണ് ഇന്ന് വിട്ടയയ്ക്കുക. പകരമായി ഇസ്രയേല്‍ 95 പലസ്തീനി തടവുകാരെ മോചിപ്പിച്ചേക്കും.
വെടിനിര്‍ത്തല്‍ താല്‍ക്കാലികമെന്നും ആവശ്യമെങ്കില്‍ ആക്രമണം പുനരാരംഭിക്കുമെന്നും രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസംഗത്തില്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. കരാര്‍ പ്രകാരം ആദ്യ ഘട്ടത്തില്‍ 42 ദിവസമാണ് വെടിനിര്‍ത്തല്‍. ആദ്യഘട്ടത്തിലെ വ്യവസ്ഥകള്‍ ഫലം കാണുന്നത് അനുസരിച്ചാകും അടുത്ത ഘട്ടങ്ങളിലേക്ക് കടക്കുക.
വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ എത്തുന്നതോടെ 15 മാസം നീണ്ട ഇസ്രായേൽ - ഹമാസ് യുദ്ധമാണ് അവസാനിക്കുന്നത്. ഹമാസ് തട്ടിക്കൊണ്ടുപോയ 98 ഇസ്രായേലി ബന്ദികളിൽ 33 പേരെ ഈ ഘട്ടത്തിൽ മോചിപ്പിക്കുമെന്നാണ് റിപ്പോർട്ട് എന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ആദ്യ ഘട്ടത്തിൽ സ്ത്രീകളെയും കുട്ടികളെയുമാകും ഇരുപക്ഷവും കൈമാറുക. 30 വയസ്സിൽ താഴെയുള്ള ഇസ്രായേൽ വനിതാ സൈനികരെയും ഹമാസ് വിട്ടയച്ചേക്കും. ഈ ഘട്ടം 42 ദിവസം മാത്രമാണ് വെടിനിർത്തൽ കരാർ. വെടിനിർത്തൽ തുടരുന്നതിൽ ഈ ഘട്ടത്തിൽ മധ്യസ്ഥ ചർച്ചകൾ തുടരും.