man-allegedly-threatens-to-kill-president-donald-trump-arrested-by-florida-police

TOPICS COVERED

അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന് നേരെ വധഭീഷണി മുഴക്കിയയാള്‍ പിടിയില്‍. 46 കാരനായ ഷാനോണ്‍ അറ്റ്കിന്‍സ് ആണ് ഫ്ലോറിഡ പൊലീസിന്‍റെ പിടിയിലായത്. സമൂഹമാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ഇയാള്‍ ട്രംപിനെതിരെ വധഭീഷണി മുഴക്കിയത്. 

ട്രംപ് അധികാരമേൽക്കുന്നതിന് ഒരു ദിവസം മുൻപ്, ജനുവരി 19നാണ് അറ്റ്കിൻസ് ഫേസ്ബുക്കിലൂടെ വധഭീക്ഷണി മുഴക്കിയത്. അക്രമ സ്വഭാവമുള്ളതും പ്രസിഡന്റിനെ ലക്ഷ്യം വെച്ചുമാണ് ഭീഷണിയെന്ന് പൊലീസ് ചീഫ് അരൗജോ വ്യക്തമാക്കി. വെള്ളിയാഴ്ച രാത്രി വെസ്റ്റ് പാം ബീച്ചിനടുത്തുള്ള ഇയാളുടെ വീടിന്‍റെ പരിസരത്തു നിന്നാണ് പൊലീസ് അറ്റ്കിന്‍സിനെ പിടികൂടിയത്. 

അറസ്റ്റ് രേഖപ്പെടുത്തുമ്പോൾ അറ്റ്കിൻസിന്‍റെ കൈവശം മൂന്ന് പാക്കറ്റ് കൊക്കെയ്ൻ കണ്ടെത്തിയതായും പൊലീസ് പറഞ്ഞു.

സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള വധഭീഷണി, ഭീകരപ്രവർത്തനാഹ്വാനം, കൊക്കെയ്ൻ കൈവശം വെക്കൽ തുടങ്ങിയ വകുപ്പുകളാണ് പൊലീസ് ചുമത്തിയിട്ടുള്ളത്. സംഭവത്തിൽ അറ്റ്കിൻസ് കുറ്റമേറ്റതായി പോലീസ് അറിയിച്ചു. അതേസമയം, താൻ തമാശയ്ക്ക് എഴുതിയതാണെന്നും ട്രംപിനെതിരെ വധ ഭീഷണി മുഴക്കിയതല്ലെന്നും പ്രതി പറഞ്ഞു.

ENGLISH SUMMARY:

Man allegedly threatens to kill President Donald Trump, arrested by Florida police