ലണ്ടനില്‍ വിവാഹ വിഡിയോയുടെ പേരില്‍ 200ലധികം പേരില്‍ നിന്ന് പണം തട്ടിയ യുവതി അറസ്റ്റില്‍. യുവതിയുടെ വിഡിയോഗ്രഫി സേവനങ്ങൾക്കായി മുൻകൂർ പണം നൽകിയ പല ദമ്പതികളും പരാതിയുമായി രംഗത്തെത്തിയതിനെത്തുടർന്നാണ് അറസ്റ്റ്. കെന്റിൽ നിന്നുള്ള 34കാരിയായ യുവതിക്ക് എതിരെ തട്ടിപ്പ്, മോഷണം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
മുൻകൂർ പണം സ്വീകരിച്ച യുവതി വിവാഹ ദിനത്തിൽ പലരോടും വിഡിയോഗ്രഫി സേവനം നൽകാൻ സാധിക്കില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയതായും പരാതിയുണ്ട് . ചില ദമ്പതികൾക്ക് വിഡിയോ ലഭിക്കുന്നതിനായി മൂന്ന് വർഷത്തോളം കാത്തിരിക്കേണ്ടിയും വന്നു. കെന്റില്‍ നിന്നും രാജ്യത്തുടനീളവുമുള്ള ദമ്പതികൾ തട്ടിപ്പിനിരയായിട്ടുണ്ട്. വിഡിയോഗ്രഫർ എത്താതിരുന്ന സാഹചര്യത്തിൽ പലര്‍ക്കും വിവാഹച്ചടങ്ങുകള്‍ പൂർണ്ണമായി ചിത്രീകരിക്കാൻ സാധിച്ചില്ലെന്നും പരാതിയുണ്ട്.