കാനഡയ്ക്കെതിരെ ഇറക്കുമതിത്തീരുവ ഏര്‍പ്പെടുത്താനുള്ള തീരുമാനം മരവിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായി സംസാരിച്ചതിന് പിന്നാലെയാണ് ഒരു മാസത്തേക്ക് മരവിപ്പിക്കാനുള്ള തീരുമാനം. മെക്സിക്കോയ്ക്കെതിരായി പ്രഖ്യാപിച്ച ഇറക്കുമതിത്തീരുവയും മരവിപ്പിച്ചിരുന്നു. അതിര്‍ത്തി വഴി അനധികൃത കുടിയേറ്റം തടയാനും ലഹരി ഒഴുക്ക് അവസാനിപ്പിക്കാനും സുരക്ഷ ശക്തമാക്കുമെന്ന് ട്രൂഡോ ഉറപ്പുനല്‍കി. ഇതിനായി പതിനായിരത്തോളം സൈനികരെ വിന്യസിക്കും.
മെക്സിക്കന്‍ പ്രസിഡന്റ് ക്ലൗഡിയ ഷൈന്‍ബൗവുമായി കഴിഞ്ഞ രാത്രി ഫോണില്‍ സംസാരിച്ചതിന് പിന്നാലെ മെക്സിക്കോയ്ക്കതിരായി പ്രഖ്യാപിച്ച ഇറക്കുമതിത്തീരുവയും ട്രംപ് മരവിപ്പിച്ചിരുന്നു. 25 ശതമാനം ഇറക്കുമതിത്തീരുവ ഏര്‍പ്പെടുത്തിയുള്ള തീരുമാനം ഇന്ന് പ്രാബല്യത്തിലാകുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. അതേസമയം, ചൈനയ്ക്ക് 10 ശതമാനം ഇറക്കുമതിത്തീരുവ ഏര്‍പ്പെടുത്തിയ തീരുമാനത്തില്‍ ഇളവ് വരുത്തിയിട്ടില്ല.