This image taken from video released by the Transportation Safety Board of Canada on Wednesday, Feb. 19, 2025, shows the crashed plane of Delta flight 4819 at Toronto Pearson International Airport, in Mississauga, Ontario, on Tuesday, Feb. 18. (AP)

This image taken from video released by the Transportation Safety Board of Canada on Wednesday, Feb. 19, 2025, shows the crashed plane of Delta flight 4819 at Toronto Pearson International Airport, in Mississauga, Ontario, on Tuesday, Feb. 18. (AP)

തിങ്കളാഴ്ചയാണ് ടൊറന്റോ പിയേഴ്‌സൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ റണ്‍‌വേയില്‍ ഡെല്‍റ്റ എയര്‍ലൈനിന്‍റെ വിമാനം ഇടിച്ചിറക്കിയത്. 80 പേരുമായി സഞ്ചരിച്ചിരുന്ന വിമാനം ഇടിച്ചിറങ്ങിയതിന് പിന്നാലെ തലകീഴായ് മറിയുകയും വിമാനത്തില്‍ നിന്ന് കറുത്ത പുക ചെയ്തു. എന്നാല്‍ വിമാനത്തിലുണ്ടായിരുന്നവര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. 21 പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ചയോടെ ഇവരും ആശുപത്രിവിട്ടു. എങ്കിലും അപകടത്തിനു പിന്നിലെ ദുരൂഹതള്‍ അവസാനിക്കുന്നില്ല.

ഇതിനിടെ വിമാനം ഇടിച്ചിറക്കിയതിന് പിന്നില്‍ പൈലറ്റുമാരുടെ പിഴവാണെന്ന് ആരോപിച്ച് ഒരുവിഭാഗം രംഗത്തെത്തി. കമ്പനിയുടെ പോളിസി അനുസരിച്ച് വിമാനം പറത്തിയിരുന്നു പൈലറ്റുമാരുടെ പേരുവിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും വനിതകളായിരുന്നുവെന്നും അപകടത്തിന് കാരണം അവരാണെന്ന തരത്തിലുള്ള പ്രചരണവും സമൂഹമാധ്യമങ്ങളില്‍ ശക്തമാണ്. എക്‌സില്‍ പങ്കുവച്ച വിവിധ പോസ്റ്റുകള്‍ അവകാശപ്പെടുന്നത് വിമാനത്തിന്‍റെ സഹ പൈലറ്റ് കെൻഡൽ സ്വാൻസൺ എന്ന യുവതിയാണെന്നും അവരുടെ പരിചയമില്ലായ്മയാണ് അപകടത്തിന് കാരണവുമെന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍ ഈ അവകാശവാദങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല.

സോഷ്യല്‍മീഡിയയില്‍ അഭ്യൂഹങ്ങളും വനിതാ പൈലറ്റുമാര്‍ക്കെതിരെ ആക്ഷേപങ്ങളും വര്‍ധിക്കുന്നതിനിടെ ഡെല്‍റ്റയും പ്രതികരണവുമായെത്തി. പൈലറ്റുമാരുടെ പേരു പരാമര്‍ശിക്കാതെ തന്നെ അവരുടെ പരിചയസമ്പത്തും യോഗ്യതയും ഡെൽറ്റ എയർ ലൈൻസ് സിഇഒ ഇഡി ബാസ്റ്റ്യൻ വ്യക്തമാക്കി. ജീവനക്കാരിൽ ഒരു പുരുഷ ക്യാപ്റ്റനും വനിതാ ഫസ്റ്റ് ഓഫീസറും ഉൾപ്പെട്ടിരുന്നുവെന്ന് എയര്‍ലൈനിനെ ഉദ്ധരിച്ച് സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഒരു ആക്ടീവ്-ഡ്യൂട്ടി ക്യാപ്റ്റനായി സേവനമനുഷ്ഠിച്ചയാളാണെന്നും ഫസ്റ്റ് ഓഫീസറുടെ ഫ്ലൈറ്റ് പരിചയം ഫെഡറൽ നിയന്ത്രണങ്ങൾ നിശ്ചയിച്ചിട്ടുള്ള "മിനിമം ആവശ്യകതകൾക്ക്" മുകളിലാണെന്നുമാണ് സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ഇവര്‍ക്ക് പരിശീലനം നല്‍കിയതായും എയര്‍ലൈന്‍ വ്യക്തമാക്കി.

അതേസമയം, സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ വിമാനത്തില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ക്ക് 30,000 ഡോളർ നഷ്ടപരിഹാരം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ പണം കൊടുക്ക് യാത്രക്കാരെ വിലയ്ക്കുവാങ്ങി നിശബ്ദരാക്കാനാണ് എയര്‍ലൈനിന്‍റെ ശ്രമമെന്നാണ് ആളുകള്‍ സംശയിക്കുന്നത്. എങ്കിലും നഷ്ടപരിഹാരം നല്‍കിയാലും യാത്രക്കാര്‍ക്ക് എയര്‍ലൈനുമായി യാതൊരു ബാധ്യതയുമുണ്ടാകില്ലെന്നും ജീവൻ അപകടപ്പെടുത്തുന്ന ക്രാഷ്-ലാൻഡിംഗിന് ഇപ്പോഴും എയർലൈൻസിനെതിരെ കേസെടുക്കാമെന്നും റിപ്പോർട്ടുകൾ പറയുന്നു.

വടക്കേ അമേരിക്കയിലെ തുടര്‍ച്ചയായ വിമാനാപകടങ്ങളുടെ ഏറ്റവും ഒടുവിലത്തെ സംഭവമായിരുന്നു ഡെല്‍റ്റ് വിമാനത്തിന്‍റെ ക്രാഷ് ലാന്‍ഡിങ്. ജനുവരി 29ന് യാത്രാവിമാനം സൈനിക കോപ്റ്ററുമായി കൂട്ടിയിടിച്ച് 67 പേര്‍ കൊല്ലപ്പെട്ടിരുന്നു. ജനുവരി 31ന് ഫിലദെല്‍ഫിയയില്‍ അടുത്ത വിമാനാപകടവും ഉണ്ടായി. നോമിലേക്കുള്ള യാത്രയ്ക്കിടെ അലാസ്കയ്ക്ക് മുകളില്‍ വച്ച് കാണാതായ യാത്രാവിമാനവും മഞ്ഞുപാളികളില്‍ ഇടിച്ച് തകര്‍ന്നിരുന്നു. അപകടത്തില്‍ വിമാനത്തിലുണ്ടായ പത്തുപേരും മരിച്ചിരുന്നു.

ENGLISH SUMMARY:

Delta Airlines responds to social media claims blaming the Toronto crash on its all-women pilot crew. The airline clarifies that both pilots were highly qualified, dismissing rumors about inexperience. Investigation continues.