image: Gofundme

അമേരിക്കയിലെ ഫ്ലോറിഡയില്‍ ഇന്ത്യന്‍ വംശജയായ നഴ്സിന് നേരെ അതിക്രൂരമായ ആക്രമണം. ലീല ലാല്‍ (67) എന്ന നഴ്സാണ് മനോവിഭ്രാന്തിയുള്ള രോഗിയുടെ ആക്രമണത്തിന് ഇരയായത്. പാംസ് വെസ്റ്റ് ആശുപത്രിയില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. സ്റ്റീഫന്‍ സ്കാന്‍റില്‍ബറിയെന്ന 33കാരനാണ് ആക്രമിച്ചത്. ഇയാള്‍ക്കെതിരെ മനപൂര്‍വമുള്ള കൊലപാതക ശ്രമത്തിന് കേസെടുത്തു.

കടുത്ത മാനസിക പ്രശ്നങ്ങളെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന സ്റ്റീഫന്‍ ചൊവ്വാഴ്ച അകാരണമായി ലീലയെ ആക്രമിക്കുകയായിരുന്നു. മുഷ്ടി ചുരുട്ടി ലീലയുടെ മുഖത്തടിക്കുകയും ഇടിക്കുകയും ചെയ്തു. ഇടിയേറ്റ്  ലീലയുടെ മുഖത്തെ അസ്ഥികള്‍ തകര്‍ന്ന് നുറുങ്ങി. രണ്ട് കണ്ണിന്‍റെയും കാഴ്ചശക്തി പൂര്‍ണമായും നശിച്ചു. മുഖം മുറിഞ്ഞ് രക്തമൊഴുകിയതോടെ തൊട്ടടുത്തെ ആശുപത്രിയിലേക്ക് ഹെലികോപ്ടര്‍ മാര്‍ഗം എത്തിക്കുകയായിരുന്നു.

അമ്മയുടെ മുഖം മുഴുവനായും തകര്‍ന്നുവെന്നും കണ്ടിട്ട് തനിക്ക് പോലും തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നും മകളായ സിന്‍ഡി പറയുന്നു. രണ്ട് കണ്ണുകളും വീര്‍ത്താണിരിക്കുന്നതെന്നും തലച്ചോറില്‍ രക്തസ്രാവമുണ്ടെന്നും മകള്‍ പറയുന്നു.

ENGLISH SUMMARY:

A shocking incident has emerged from Florida, USA, where a 67-year-old Indian-origin nurse, Leela Lal, was brutally attacked by a patient with severe mental illness. The attack took place on Tuesday at Palms West Hospital.