Pakistani security forces freed nearly 80 passengers following a security operation against armed militants who ambushed the train in the remote mountainous area, in Mach, (AFP)
ബലോച് ചാവേര്‍ ആക്രമണത്തില്‍, തട്ടിയെടുക്കപ്പെട്ട 180 യാത്രക്കാരില്‍ 104 പേരെ മോചിപ്പിച്ചെന്ന് പാക്കിസ്ഥാന്‍.13 അക്രമകാരികളെ സുരക്ഷാസേന കൊലപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം 30 പാക്ക് സൈനികരെ വധിച്ചെന്ന് ആക്രമണം നടത്തിയ ബലോച് ലിബറേഷന്‍ ആര്‍മി അവകാശപ്പെട്ടു. സ്ത്രീകളെയും കുട്ടികളെയും മനുഷ്യകവചമാക്കി അക്രമികള്‍ സൈനിക നീക്കത്തെ പ്രതിരോധിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ക്വറ്റയില്‍നിന്ന് പെഷവാറിലേക്ക് പോയ ജാഫര്‍ എക്‌സ്പ്രസ് ഇന്നലെ ഉച്ചയ്ക്ക് ബലൂചിസ്ഥാനില്‍ വച്ചാണ് ബലോച് ലിബറേഷന്‍ ആര്‍മി തട്ടിയെടുത്തത്. ലോക്കോ പൈലറ്റിന് പരുക്കേറ്റതിനെ തുടര്‍ന്ന് മലയിടുക്കിലെ തുരങ്കത്തിന് സമീപം നിര്‍ത്തിയിട്ടിരിക്കുകയാണ് ട്രെയിന്‍. സ്വതന്ത്ര ബലൂചിസ്ഥാനായി വാദിക്കുന്ന വിഘടനവാദി സംഘമാണ് ബലോച് ലിബറേഷന്‍ ആര്‍മി.