പണ്ടുണ്ടായ ഒരു പ്രേമത്തിന്റെ പേരില്‍ രാജിവെയ്ക്കേണ്ടി വന്നിരിക്കുകയാണ് ഐസ് ലന്‍ഡില്‍ ഒരു മന്ത്രിക്ക്. അതും മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പേ സംഭവിച്ച കഥ
ഐസ്്ലന്റില്‍ ഈയിടെ ഒരു മന്ത്രി രാജിവച്ചു. വിദ്യാഭ്യാസശിശുക്ഷേമ വകുപ്പ് മന്ത്രിയാണ് ധാര്‍മ്മികതയുടെ പേരില്‍ രാജി സമര്‍പ്പിച്ചത്. മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, അതായത് ഇന്നത്തെ മന്ത്രി അഷ്തില്‍ദിഷ് ലോവയ്ക്ക് അന്ന് പ്രായം 22 വയസ്. അന്ന് ലോവയ്ക്ക് ഒരു പ്രണയം ഉണ്ടായി ഒരു 15കാരനുമായിട്ട്. അന്ന് ഒരു മതസംഘടനയില്‍ കൗണ്‍സിലറായിരുന്നു ലോവ. വീട്ടിലുണ്ടായ ചില പ്രതിസന്ധികള്‍ കാരണം ഇതേ മതസംഘടനയില്‍ അഭയാര്‍ഥിയായി എത്തിയതാണ് കൗമാരക്കാരനായ ആണ്‍കുട്ടി. തമ്മില്‍ പരിചയമായി അത് പിന്നെ പ്രണയമായി ഒടുവില്‍ ആ കൗമാരക്കാരനില്‍ ലോവയ്ക്ക് ഒരു കുഞ്ഞും പിറന്നു. അപ്പോള്‍ അവര്‍ക്ക് പ്രായം 23.ആണ്‍കുട്ടിക്ക് 16ഉും. ഇത് ലോകത്ത് നടക്കാത്ത കാര്യമൊന്നുമല്ലല്ലോ എന്ന് കരുതാന്‍ വരട്ടെ. ഐസ്്ലാന്റിലെ നിയമപ്രകാരം അധികാരസ്ഥാനത്തിരിക്കുന്ന മുതിര്‍ന്ന ആളുകള്‍ പ്രായപൂര്‍ത്തിയാകാത്തവരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് കുറ്റകരമാണ്. അവിടത്തെ പീനല്‍ കോഡ് പ്രകാരം 3 കൊല്ലം വരെ തടവ് ലഭിക്കാം. അത് അന്നത്തെകാലമാണ്. ഇന്നൊരു പക്ഷെ കുറച്ചുകൂടി വ്യത്യസ്തമായി ഇങ്ങനെയുള്ള കാര്യങ്ങള്‍ കൈകാര്യം ചെയ്തേക്കാം എന്നാണ് ലോവ വിശ്വസിക്കുന്നത്. എന്തായാലും ഐസ്്ലാന്റ് ന്യൂസ് ഔട്്ലെറ്റായ വിസിറിന് നല്‍കിയ അഭിമുഖത്തിലാണ് കാര്യം തുറന്ന് പറഞ്ഞ് അധികാരസ്ഥാനത്ത് നിന്ന് മാറി നില്‍ക്കാന്‍ ലോവ തീരുമാനച്ചത്. പ്രവര്‍ത്തനമികവ് കൊണ്ട് ഈ പിഴവിനെ മറികടക്കാനാവുമെന്ന് ലോവ പറയുന്നു. അത്കൊണ്ട് തന്നെ പാര്‍ലമന്റില്‍ തുടരാനും അവര്‍ ആഗ്രഹിക്കുന്നുണ്ട്. കൗമാരക്കാരനാവട്ടെ കുഞ്ഞുണ്ടായി ഒരുവര്‍ഷം വരെ ലോവക്കൊപ്പം താമസിച്ചിരുന്നു. എന്നാല്‍ പിന്നീട് 18 വര്‍ഷത്തോളമായി കുഞ്ഞിന് ചെവലിന് നല്‍കുന്നുണ്ടെങ്കിലും കുഞ്ഞിനെകാണാനോ കൂടെ നില്‍ക്കാനോ ലോവ അനുവദിക്കുന്നില്ല എന്നാണ് ഇയാളുടെ പരാതി. ഏതായാലും മന്ത്രിയുടെ വെളിപ്പെടുത്തല്‍ നാട്ടില്‍ കോലാഹലം സൃഷ്ടിച്ചിട്ടുണ്ട്.