Myanmar-Earthquake
  • മ്യാന്‍മര്‍ ഭൂചലനത്തില്‍ മരണം 1,644
  • മൂവായിരത്തി അഞ്ഞൂറോളം പേര്‍ക്ക് പരുക്ക്
  • കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നു
  • സഹായവുമായി ഇന്ത്യയുടെ ഓപേറേഷന്‍ ബ്രഹ്മ

മ്യാന്‍മറില്‍ ഭൂചനത്തില്‍ മരിച്ചവരുടെ എണ്ണം 1,644 ആയി. മൂവാരത്തി അഞ്ഞൂറോളം പേര്‍ക്ക് പരുക്കേറ്റു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നൂറുകണക്കിനുപേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. റോഡുകളും പാലങ്ങളും തകര്‍ന്നതും വിമാനത്താവളങ്ങള്‍ക്ക് കേടുപാട് പറ്റിയതും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളിയാണ്.

Damage is seen on a road in Kyaukse district on March 29, 2025, a day after an earthquake struck central Myanmar. Rescuers dug through the rubble of collapsed buildings on March 29 in a desperate search for survivors after a huge earthquake hit Myanmar and Thailand, killing more than 150 people. (Photo by Sai Aung MAIN / AFP)

അതേസമയം രാജ്യത്തെ ആഭ്യന്തരയുദ്ധം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാകുന്നുണ്ട്. സൈനിക ഭരണകൂടത്തിനെതിരെ പോരാട്ടം നടത്തുന്ന ദേശീയ ഐക്യ സര്‍ക്കാര്‍ രണ്ടാഴ്ചത്തേക്ക് ഭാഗികമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തങ്ങള്‍ക്ക് സ്വാധീനമുള്ള മേഖലകളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തുമെന്നും എന്‍.യു.ജി പ്രഖ്യാപിച്ചു. പ്രതിരോധ നിയന്ത്രണ മേഖലകളില്‍ ഭൂചലനത്തിനുശേഷവും സൈന്യം വ്യോമാക്രമണം തുടര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്. 

Patients are attended to in a makeshift medical treatment area in the canteen of a hospital in Bangkok on March 29, 2025 at a hospital in Bangkok on March 29, 2025, a day after an earthquake struck central Myanmar and Thailand. Rescuers dug through the rubble of collapsed buildings on March 29 in a desperate search for survivors after a huge earthquake hit Myanmar and Thailand, killing more than 150 people. (Photo by Montira RUNGJIRAJITTRANON / AFP)

അതസമയം ഭൂകമ്പത്തിൽ തകർന്ന മ്യാൻമറിന് സഹായം  ഉറപ്പാക്കി ഇന്ത്യയുടെ ഓപ്പറേഷൻ ബ്രഹ്‌മ പുരോഗമിക്കുന്നു. ഇന്നലെ എത്തിയ 80 അംഗ NDRF സംഘം ഇന്ന് നയ്പീഡോയില്‍ രക്ഷാപ്രവർത്തനം ആരംഭിക്കും. മൂന്നാമത്തെ സംഘം ഉടൻ കൊൽക്കത്തയിൽ നിന്ന് മ്യാൻമറിലേക്ക് പുറപ്പെടും. 

TOPSHOT - Friends and relatives wait for news about possible survivors at the site of an under-construction building collapse in Bangkok on March 29, 2025, a day after an earthquake struck central Myanmar and Thailand. Rescuers dug through the rubble of collapsed buildings on March 29 in a desperate search for survivors after a huge earthquake hit Myanmar and Thailand, killing more than 150 people. (Photo by Lillian SUWANRUMPHA / AFP)

ഇന്നലെ എത്തിയ  സൈന്യത്തിന്റെ മെഡിക്കൽ സംഘം താക്കാലിക  ആശുപത്രി ഒരുക്കുന്ന നടപടികൾ ആരംഭിച്ചു നാവികസേനയുടെ രണ്ട് കപ്പലുകൾ കൂടി ഉടൻ മ്യാൻമറിലേക്ക് പുറപ്പെടും. ദുരിതാശ്വാസ വസ്തുക്കളുമായി കൂടുതൽ വ്യോമസേന വിമാനങ്ങളും അയക്കും. 

myanmar-deathtoll

15 ടൺ ദുരിതാശ്വാസ വസ്തുക്കൾ ഇന്നലെ എത്തിച്ചിരുന്നു.  മ്യാൻമറിലെ ഇന്ത്യൻ എംബസി ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ഇന്ത്യൻ പൗരന്മാരെ സഹായിക്കുകയും ചെയ്യുന്നത് തുടരുകയാണ്. ഇതുവരെ ലഭിച്ച വിവരങ്ങൾ അനുസരിച്ച് ഇന്ത്യക്കാരെല്ലാം സുരക്ഷിതരാണെന്ന്  വിദേശകാര്യമന്ത്രാലയം അറിയിച്ചു. സഹായവുമായി മ്യാൻമറിലെത്തിയ ആദ്യ രാജ്യമാണ് ഇന്ത്യ.

മ്യാന്‍മറില്‍ ഭൂചനത്തില്‍ മരിച്ചവരുടെ എണ്ണം 1,644; 3500ഓളം പേര്‍ക്ക് പരുക്ക്​| Earthquake
Video Player is loading.
Current Time 0:00
Duration 0:00
Loaded: 0%
Stream Type LIVE
Remaining Time 0:00
 
1x
  • Chapters
  • descriptions off, selected
  • captions off, selected
      ENGLISH SUMMARY:

      The death toll from the earthquake in Myanmar has reached 1,644, with nearly 3,500 people injured. Rescue operations are ongoing as authorities assess the full extent of the devastation.