Meta AI
വിമാനത്താവളത്തില്‍ വച്ചുണ്ടായ വാഗ്വാദത്തിനിടെ അടിവസ്ത്രമുരിഞ്ഞ് യുവതിയുടെ പ്രതിഷേധം. ഫ്ലോറിഡയിലെ ലോഡര്‍ഡെയ്ല്‍ ഹോളിവുഡ് രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം. സ്പിരിറ്റ് എയര്‍ലൈന്‍സ് വിമാനത്തില്‍ യാത്ര ചെയ്യാനെത്തിയ യുവതിയാണ് പൊതുജന മധ്യത്തില്‍ അപമര്യാദയായി പെരുമാറിയതെന്ന് എക്സില്‍ ഒരാള്‍ കുറിച്ചു.
വളരെ പരിമിതമായ വസ്ത്രം മാത്രമാണ് യുവതി ധരിച്ചിരുന്നത്. വിമാനത്താവളത്തില്‍ വച്ച് വാഗ്വാദം മുറുകിയതിന് പിന്നാലെ ഇവര്‍ വസ്ത്രം അഴിക്കുകയായിരുന്നുവെന്നും ഒടുവില്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ വന്ന് വസ്ത്രം ധരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും കുറിപ്പില്‍ പറയുന്നു.
സമൂഹമാധ്യമങ്ങളില്‍ വിഡിയോ വ്യാപകമായി ഇതിനകം പ്രചരിച്ചുകഴിഞ്ഞു. അഴിച്ചെടുത്ത അടിവസ്ത്രം മാത്രം ധരിച്ച് നിന്ന യുവതി, താന്‍ അഴിച്ചിട്ട വസ്ത്രത്തിന്‍മേല്‍ കയറി നിന്ന ശേഷം ഒച്ചവച്ച് ബഹളമുണ്ടാക്കുന്നത് വിഡിയോയില്‍ കാണാം. ഒടുവില്‍ പൊലീസുകാരന്‍ എത്തുന്നതും യുവതിയെ നിര്‍ബന്ധിച്ച് വസ്ത്രം ധരിപ്പിക്കുന്നതും വിഡിയോയില്‍ ദൃശ്യമാണ്.
സമ്മിശ്ര പ്രതികരണമാണ് യുവതിയുടെ പ്രവര്‍ത്തിക്കെതിരെ ഉണ്ടായത്. ഇതാദ്യമൊന്നുമല്ലല്ലോ വിമാനത്താവളത്തില്‍ വച്ച് ആളുകള്‍ നഗ്നരാകുന്നതെന്നായിരുന്നു ഷീഷ് എന്നയാള്‍ കുറിച്ചത്. ദിവസങ്ങള്‍ക്ക് മുന്‍പാണ് ടെക്സസ് വിമാനത്താവളത്തില്‍ യുവതി നഗ്നയായി പ്രതിഷേധിച്ചത്. അതേസമയം, ഇത്തരം പ്രവര്‍ത്തികള്‍ വളരെ മോശമാണെന്നും കര്‍ശന നടപടി വേണമെന്ന് മറ്റൊരാളും കുറിച്ചു. ഇന്നൊരാള്‍ വഴക്കിട്ട് വസ്ത്രമഴിച്ചു, കഴിഞ്ഞയാഴ്ച മറ്റൊരു യുവതി വിമാനത്തിനുള്ളില്‍ വച്ച് സ്വയം നഗ്നയായി, അതിനും രണ്ടാഴ്ച മുന്‍പ് പിശാച് തന്നെ പിന്തുടരുന്നുവെന്നും പറഞ്ഞ് ഒരാള്‍ ക്യാബിന്‍ ക്രൂവിനെ ആക്രമിച്ചു എന്നും ഒരാള്‍ കുറിച്ചു.
അതേസമയം, വിമാനത്താവളത്തിലെ ടെര്‍മിനല്‍ നാലിലാണ് സംഭവമുണ്ടായതെന്നും യുവതിയെ സുരക്ഷഉദ്യോഗസ്ഥര്‍ ഇടപെട്ട് വസ്ത്രം ധരിപ്പിച്ചുവെന്നും ഇവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ബ്രൊവാര്‍ഡ് കൗണ്ടി ഷെരിഫ് ഓഫിസ് വക്താവ് അറിയിച്ചു.