A large balloon with an image of US President Donald Trump is seen above protesters holding signs during the nationwide "Hands Off!" protest against Trump and his advisor, Tesla CEO Elon Musk, in downtown Los Angeles on April 5, 2025. Protesters flooded the streets of several major US cities on Saturday to oppose the divisive policies of President Donald Trump, in the largest demonstrations since his return to the White House. Opponents of the Republican president's policies -- from government staffing cuts to trade tariffs and eroding civil liberties -- rallied in Washington, New York, Houston, Los Angeles and Florida, among other locations. (Photo by ETIENNE LAURENT / AFP)

അമേരിക്കയിലേക്ക് സമ്പത്ത് എത്തിക്കാന്‍ ട്രംപ് പ്രഖ്യാപിച്ച തിരിച്ചടിത്തീരുവയില്‍ വ്യാപകപ്രതിഷേധവുമായി ജനം. ന്യൂയോര്‍ക്ക്, ഹൂസ്റ്റണ്‍, ഫ്ലോറിഡ, കൊളറാഡോ, ലോസ് എയ്ഞ്ചല്‍സ് എന്നിങ്ങനെ നഗരങ്ങളിലെല്ലാം പതിനായിരങ്ങളാണ് ട്രംപിന്‍റെ പുത്തന്‍ ഭരണ –സാമ്പത്തിക പരിഷ്കാരങ്ങള്‍ക്കെതിരെ തെരുവില്‍ ഇറങ്ങിയത്. തിരിച്ചടിത്തീരുവ അമേരിക്കക്കാര്‍ക്ക് തന്നെ വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നതാണ് പ്രതിഷേധത്തിന്‍റെ കാരണം. അവക്കാഡോയും കാപ്പിയും മുതല്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ക്കും ഷൂവിനും വരെ അമേരിക്കയില്‍ വന്‍ വിലക്കയറ്റമാണ് ഉണ്ടാകാന്‍ പോകുന്നത്. 

Demonstrators hold up signs during a 'Hands Off!' protest against President Donald Trump at the Washington Monument in Washington, Saturday, April 5, 2025. (AP Photo/Jose Luis Magana)

Demonstrators hold up signs during a 'Hands Off!' protest against President Donald Trump at the Washington Monument in Washington, Saturday, April 5, 2025. (AP Photo/Jose Luis Magana)

പ്രധാന നഗരങ്ങളില്‍ നിന്ന് നാഷനല്‍ മാളിലേക്ക് ഒഴുകിയെത്തിയ പതിനായിരങ്ങള്‍ ട്രംപിനെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കി. പൗരാവകാശങ്ങളെല്ലാം ലംഘിക്കുന്ന നയങ്ങളാണ് ട്രംപിന്‍റേതെന്ന് വ്യക്തമാക്കുന്ന ടീ ഷര്‍ട്ടുകളും പ്ലക്കാര്‍ഡുകളുമായും പ്രതിഷേധക്കാര്‍ നിരന്നു. അമേരിക്കയിലുള്ളത് ജനങ്ങള്‍ തിരഞ്ഞെടുത്ത പ്രതിനിധിയാണെന്നും രാജാവല്ലെന്നും മുന്നറിയിപ്പ് നല്‍കുന്നതായിരുന്നു ഒരു പ്ലക്കാര്‍ഡ്. 

LOS ANGELES, CALIFORNIA - APRIL 05: In an aerial view, protestors march in a 'Hands Off!' protest against the Trump administration on April 5, 2025 in Los Angeles, California. Protests against Trump administration policies and Elon Musk's Department of Government Efficiency (DOGE) are being held nationwide in what organizers are calling a National Day of Action.   Mario Tama/Getty Images/AFP (Photo by MARIO TAMA / GETTY IMAGES NORTH AMERICA / Getty Images via AFP)

ട്രംപിന്‍റെ ആക്രമോല്‍സുകമായ വ്യാപാരനയം രാജ്യത്തിന്‍റെ പതനത്തിന് വഴിവയ്ക്കുകയേ ഉള്ളൂവെന്നും സാമ്പത്തികരംഗത്ത് ഒരിക്കലും കാണിക്കാന്‍ പാടില്ലാത്ത ഭ്രാന്തമായ നടപടിയാണിതെന്നും യുഎസ് ബ്രിട്ടിഷ് പൗരയായ ലിസ് ചേംബര്‍ലെയ്ന്‍ പറഞ്ഞു. ട്രംപ് ഒരു കിറുക്കനാണെന്നും സ്വബോധമുള്ളവര്‍ ഇത്തരം നടപടി ഒരുകാലത്തും സ്വീകരിക്കില്ലെന്നുമായിരുന്നു മറ്റൊരാളുടെ പ്രതികരണം. രാജ്യത്തിന്‍റെ സമ്പദ്​വ്യവസ്ഥ തകര്‍ക്കുന്ന ചെകുത്താനാണ് ട്രംപ് എന്നായിരുന്നു ആക്ടിവിസ്റ്റായ ഗ്രേലാന്‍ ഹാഗ്​ലര്‍ പറഞ്ഞത്. ഉറങ്ങിക്കിടന്ന ഭൂതത്തെ ഉണര്‍ത്തി അധികാരം കൊടുക്കുകയാണ് അമേരിക്കക്കാര്‍ ചെയ്തതെന്നും കടുത്ത ദ്രോഹമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

LOS ANGELES, CALIFORNIA - APRIL 05: A person holds a sign reading 'We Are Not OK" with an inverted American flag at a 'Hands Off!' protest against the Trump administration on April 5, 2025 in Los Angeles, California. Protests against Trump administration policies and Elon Musk's Department of Government Efficiency (DOGE) are being held nationwide in what organizers are calling a National Day of Action.   Mario Tama/Getty Images/AFP (Photo by MARIO TAMA / GETTY IMAGES NORTH AMERICA / Getty Images via AFP)

അതേസമയം, വ്യാപാരനയങ്ങള്‍ക്കെതിരെ കടുത്ത പ്രതിഷേധം രാജ്യത്തിനകത്തും പുറത്തും ഉയരുന്നുണ്ടെങ്കിലും ട്രംപിന് കുലുക്കമില്ല. 'എന്‍റെ നയം മാറാന്‍ പോകുന്നില്ല' എന്നായിരുന്നു ട്രംപ് വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ തുറന്നടിച്ചത്. മറ്റുരാജ്യങ്ങള്‍ അമേരിക്കയ്ക്ക് മേല്‍ ചുമത്തുന്നതിന്‍റെ പകുതി മാത്രം തീരുവ ചുമത്തിയതെന്നും അത് ന്യായീകരിക്കാന്‍ കഴിയുന്നതാണെന്നുമായിരുന്നു തിരിച്ചടിത്തീരുവ പ്രഖ്യാപിച്ച് ട്രംപ് പറഞ്ഞത്. വൈറ്റ് ഹൗസിലെ റോസ് ഗാര്‍ഡനില്‍ വച്ചായിരുന്നു ട്രംപിന്‍റെ പ്രഖ്യാപനം. സുദീര്‍ഘമായൊരു കാലം മറ്റു രാജ്യങ്ങള്‍ അമേരിക്കയെ കൊള്ളയടിച്ചു, അമേരിക്കന്‍ നയങ്ങളെ മുതലെടുത്ത് സമ്പന്നരായി. പക്ഷേ ഇനി അത് നടക്കില്ല. ഈ ഏപ്രില്‍ രണ്ട് രാജ്യത്തിന്‍റെ ' സ്വാതന്ത്ര്യത്തിന്‍റെ ദിവസമാണ്– അമേരിക്ക അതിന്‍റെ എല്ലാ വ്യവസായങ്ങളെയും പ്രൗഢിയെയും വീണ്ടെടുക്കുകയാണ്. അമേരിക്കയ്ക്ക് മേല്‍ ഇറക്കുമതിത്തീരുവ ചുമത്തിയിരിക്കുന്ന എല്ലാ രാജ്യങ്ങള്‍ക്ക് മേലും അമേരിക്ക തിരിച്ചും തീരുവ ചുമത്തുകയാണ്. ഇതുവഴി നമ്മള്‍ നമ്മുടെ ജോലികള്‍, വ്യവസായങ്ങള്‍, ചെറുകിട– ഇടത്തരം വ്യവസായങ്ങള്‍ എന്നിവ വീണ്ടെടുക്കും. അങ്ങനെ അമേരിക്കയെ വീണ്ടും സമ്പന്നമാക്കും'- ട്രംപ് പറ‌‍ഞ്ഞു.

ENGLISH SUMMARY:

There has been widespread protest in America following Trump's announcement of economic reforms aimed at bringing wealth to the country. Thousands have taken to the streets in cities like New York, Houston, Florida, Colorado, and Los Angeles to oppose his new administration’s economic policies.