gas-trouble

ഒട്ടുമിക്ക ആളുകളെയും അലട്ടുന്ന പ്രശ്നമാണ് ഗാസ് ട്രബിള്‍. ദൈനംദിന ജീവിതത്തിലുണ്ടാകുന്ന പലമാറ്റങ്ങളും ആദ്യം ബാധിക്കുക വയറിനെ തന്നെയാകും. ഭക്ഷണം കഴിക്കാതിരിക്കുക, അല്ലെങ്കില്‍ കഴിച്ച ഭക്ഷണം വയറിന് പിടിക്കാതിരിക്കുക, ദഹനസംബന്ധമായ പ്രശ്നങ്ങള്‍, തെറ്റായ രീതിയിലുളള കിടപ്പ്, ഉറക്കമില്ലായ്മ, അമിതാധ്വാനം എന്നിങ്ങനെയുളള നിസാരമെന്ന് കരുതുന്ന പല കാര്യങ്ങളും നമ്മുടെ വയറിനെ സാരമായി ബാധിച്ചേക്കാം. ഇത്തരം സാഹചര്യങ്ങളില്‍ ഗ്യാസ് വന്ന് വയറുവീര്‍ക്കുന്നത് തികച്ചും  സ്വാഭാവികമാണ്. 

എന്നാല്‍ ഗ്യാസ് ട്രബിള്‍ നിരന്തം ബുദ്ധിമുട്ടിക്കാന്‍ തുടങ്ങിയാലോ? അത് മനസിനെയും ശരീരത്തെയും ഒരുപോലെ ബാധിക്കും. ഇത്തരം സാഹചര്യങ്ങളില്‍ ഗ്യാസ് ട്രബിൾ അകറ്റാൻ ചില ഒറ്റമൂലികൾ പരീക്ഷിക്കാവുന്നതാണ്. വീട്ടില്‍ തന്നെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ കഴിയുന്ന ചില ഒറ്റമൂലികള്‍ പരിചയപ്പെടാം.

ഒന്ന്

ദഹനപ്രശ്നങ്ങള്‍ക്ക് നല്ലൊരു പരിഹാരമാണ് കരിഞ്ചീരകം. ഒന്നോ രണ്ടോ സ്പൂണ്‍ കരിഞ്ചീരകം എടുത്ത് പൊടിച്ച് തേനില്‍ ചാലിച്ച് കഴിക്കാം. രണ്ട് നേരം ഇങ്ങനെ കഴിക്കുന്നത് ഗ്യാസ് ട്രബിളിനെ ശമിപ്പിക്കാന്‍ സഹായിക്കും.

black-cuminseeds

രണ്ട്

നന്നാറി വേര് ചതച്ച് വെളളത്തിലിട്ട് തിളപ്പിക്കുക. ശേഷം ഈ വെളളം ഇടക്കിടക്ക് കുടിക്കുക. ഇപ്രകാരം ചെയ്യുന്നത് ഗ്യാസ് ട്രബിള്‍ സംബന്ധമായ ബുദ്ധിമുട്ടുകള്‍ കുറയ്ക്കാന്‍ സഹായിക്കും. 

nannari-roots

മൂന്ന് 

ദഹനപ്രശ്നങ്ങള്‍ക്ക് ഉത്തമപരിഹാരമാണ് ഇഞ്ചി. ഇഞ്ചി ചതച്ചിട്ട് വെളളം തിളപ്പിച്ച് കുടിക്കുന്നതും ഭക്ഷണത്തില്‍ ഇഞ്ചി ഉള്‍പ്പെടുത്തുന്നതും ഗ്യാസ് ട്രബിള്‍ കുറയ്ക്കാന്‍ സഹായിക്കും. മോരില്‍ അല്‍പം ഇഞ്ചി ഇട്ട് കുടിക്കുന്നതും നല്ലതാണ്.

ginger-benefits

photo courtesy: ann_ahern_nutrition (Instagram)

നാല്

ഉലുവയും ഗ്യാസ് ട്രബിള്‍ അകറ്റാന്‍ സഹായിക്കും. ചെറു ചൂടുവെളളത്തില്‍ അല്‍പം ഉലുവയിട്ട് അടച്ചുവയ്ക്കുക. ഒന്നോ രണ്ടോ മണിക്കൂറിന് ശേഷം ഈ വെളളം കുടിക്കാം. ഇപ്രകാരം ചെയ്യുന്നത് ഗ്യാസ് സംബന്ധമായ ബുദ്ധിമുട്ടുകള്‍ കുറയ്ക്കും. ഉലുവ ഒരു ചട്ടിയിലോ പാത്രത്തിലോ ഇട്ട് അല്‍പമൊന്ന് ചൂടാക്കിയ ശേഷം വെളളം ഒഴിച്ച് തിളപ്പിക്കുക. ചെറു ചൂടില്‍ ഈ വെളളം കുടിക്കുന്നതും വളരെ നല്ലതാണ്.

fenugreek-seed

photo courtesy: paavaniayurveda (Instagram)

അഞ്ച്

സ്വരശുദ്ധിക്ക് മാത്രമല്ല ഇരട്ടിമധുരത്തിന് മറ്റനേകം ആരോഗ്യഗുണങ്ങളുണ്ട്. ഇരട്ടിമധുരം ചെറുകഷ്ണങ്ങളാക്കി ചതച്ച് വെളളത്തിലിട്ട് തിളപ്പിച്ച ശേഷം ചെറു ചൂടോടെ ഈ വെളളം കുടിക്കുന്നതും ഗ്യാസ് ട്രബിള്‍ കുറയ്ക്കാന്‍ സഹായിക്കും. 

iratti-madhuram
ENGLISH SUMMARY:

How to get rid of gas trouble fast; 5 natural home remedies