health-4

TOPICS COVERED

മഴ കനത്തു. നിര്‍ത്താതെ പെയ്യുന്ന മഴക്കാല രോഗങ്ങളും കൂടി പടികടന്ന് എത്തുന്ന കാലം. രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ക്ക് എളുപ്പത്തില് രോഗം പിടിപെടുന്ന അവസ്ഥ. അന്തരീക്ഷത്തിൽ ഈർപ്പം വർധിക്കുന്നത് ബാക്ടീരിയ, വൈറസ്, ഫംഗസ് തുടങ്ങിയവയുടെ വളർച്ചയ്ക്ക് അനുകൂലമാകുകയും ഇത് അണുബാധകൾക്കുള്ള സാധ്യത കൂട്ടുകയും ചെയ്യുന്നു. മാത്രമല്ല പെട്ടെന്നുണ്ടാവുന്ന കാലാവസ്ഥാ മാറ്റവും ഒു പ്രധാനഘടകമാണ്. തുടര്‍ച്ചയായി പെയ്യുന്ന കനത്തമഴയക്ക് ശേഷം പെട്ടെന്നു വരുന്ന കൊടും ചൂട. പിന്നെ വീണ്ടുംമഴ .ഇങ്ങനെയുണ്ടാകുന്ന കാലാവസ്ഥവ്യതിയാനം വന്‍ ആരോഗ്യ പ്രശ്നങ്ങള്‍ സഷ്ടിക്കുന്നു.വെള്ളം മോശമാകുന്നത് മൂലം ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങൾക്കുള്ള സാധ്യതയും കൂടുന്നു.

മഴക്കാലത്ത് രോഗപ്രതിരോധശക്തി വർധിപ്പിക്കാൻ ആയുർേവദത്തിലെ ചില ആരോഗ്യപാനീയങ്ങൾ സഹായിക്കും. ഇവയിലെ വിറ്റമിനുകളും നാച്വറൽ ആന്റി ഓക്സിഡന്റുകളും ആന്റി ഇൻഫ്ലമേറ്ററി ഏജന്റുകളും ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു.

രോഗപ്രതിരോധശക്തി വർധിപ്പിക്കുന്ന ആരോഗ്യപാനീയങ്ങളെ പരിചയപ്പെടാം.

 

മഞ്ഞളിട്ട പാൽ

മഞ്ഞളിൽ കുര്‍കുമിൻ എന്ന സംയുക്തമുണ്ട്. ആന്റി ഇൻഫ്ലമേറ്ററി ആന്റി ഓക്സിഡന്റ് ഗുണങ്ങളുള്ള ഇത് പ്രതിരോധ ശക്തി വർധിപ്പിക്കുന്നു. ദഹനം മെച്ചപ്പെടുത്താനും ഇൻഫ്ലമേഷൻ കുറയ്ക്കാനും നല്ല ഉറക്കം ലഭിക്കാനും മഞ്ഞൾ ചേർന്ന പാൽ (Turmeric Milk) കുടിക്കുന്നതു മൂലം സാധിക്കുന്നു.

 

തുളസിച്ചായ

health-3

ആന്റി ഓക്സിഡന്റുകൾ ധാരാളമുള്ള തുളസിക്ക് ആന്റി മൈക്രോബിയൽ ഗുണങ്ങളും ഉണ്ട്. ഇത് അണുബാധകളെ പ്രതിരോധിക്കുകയും രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും ചെയ്യും. സ്ട്രെസ്സ് കുറയ്ക്കാനും ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ദഹനത്തിനും ഇത് സഹായിക്കും.

 

ഇഞ്ചിച്ചായ

health-2

ഇഞ്ചിയിൽ ജിഞ്ചെറോൾ (gingerol) എന്ന ബയോ ആക്ടീവ് സംയുക്തം ഉണ്ട്. ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും ആന്റി ഓക്സിഡന്റ് ഗുണങ്ങളുമുള്ള ഇഞ്ചി പ്രതിരോധപ്രതികരണം വർധിപ്പിക്കുന്നു. ഓക്കാനം വരാതിരിക്കാനും ദഹനം മെച്ചപ്പെടുത്താനും പേശിവേദന കുറയ്ക്കാനും ഇഞ്ചിച്ചായ ഗുണകരമാണ്.

 

നെല്ലിക്കാ ജ്യൂസ്

health-5

വിറ്റമിൻ സി ധാരാളം അടങ്ങിയ നെല്ലിക്ക രോഗപ്രതിരോധ ശക്തി വർധിപ്പിക്കുകയും അണുബാധകളെ തടയുകയും ചെയ്യും. ശരീരത്തിലെ വിഷാംശങ്ങളെ നീക്കാനും ചർമത്തെ ആരോഗ്യമുള്ളതാക്കാനും ദഹനം മെച്ചപ്പെടുത്താനും നെല്ലിക്കാ ജ്യൂസ് സഹായിക്കും.

അമുക്കുരം ചേർത്ത പാൽ

health-1

അമുക്കുരം അഥവാ അശ്വഗന്ധ, സമ്മർദം (stress) അകറ്റാൻ സഹായിക്കും. ഇത് പ്രതിരോധശക്തി വർധിപ്പിക്കും. ഉത്കണ്ഠ അകറ്റാനും ശരീരത്തിന് ബലം നൽകാനും ഇത് സഹായിക്കും.

 

ജീരകവെള്ളം

health-7

ജീരകത്തിൽ ആന്റി ഓക്സിഡന്റുകൾ ധാരാളമുണ്ട്. ജീരകത്തിന് ആന്റി മൈക്രോബിയൽ ഗുണങ്ങളും ഉണ്ട്. ഇത് പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തും. ജീരകവെള്ളം ദഹനം മെച്ചപ്പെടുത്തുന്നു വയറ് കമ്പിക്കൽ തടയുന്നു.നാരങ്ങയും തേനും ചേർത്ത വെള്ളം നാരങ്ങയിൽ വിറ്റമിൻ സി ധാരാളമുണ്ട്. തേനിന് ആന്റിമൈക്രോബിയൽ ഗുണങ്ങളും ഉണ്ട്. ഇതു രണ്ടും ചേരുമ്പോൾ രോഗപ്രതിരോധസംവിധാനം ശക്തിപ്പെടുത്തുന്നു.വെള്ളത്തിൽ നാരങ്ങാപിഴിഞ്ഞ് തേനും ചേർത്ത് കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്തുന്നു. ശരീരത്തിൽ ജലാംശം നിലനിർത്താനും ഇത് സഹായിക്കുന്നു. കൂടാതെ ഊർജനില മെച്ചപ്പെടുത്താനും ഇത് സഹായിക്കും.

best drinks for rainy season: