rain

TOPICS COVERED

സംസ്ഥാനത്ത് പരക്കെ മഴ. പത്തനംതിട്ടയിലും എറണാകുളത്തും രാത്രി തുടങ്ങിയ മഴ തുടരുന്നു. ഇടുക്കി പീരുമേട്ടില്‍ ശക്തമായ മഴ രേഖപ്പെടുത്തി.മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മൂന്നു ജില്ലകളില്‍ യെലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത ന്യൂനമര്‍ദം ശക്തികുറഞ്ഞ് ലക്ഷദ്വീപ് ഭാഗത്തേക്ക് നീങ്ങുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

 

രാത്രി മുതല്‍ എറണാകുളം ജില്ലയില്‍ ഇടവിട്ട് മഴ ലഭിക്കുന്നുണ്ട്. പത്തനംതിട്ടയിലും നല്ലതോതില്‍ മഴ ലഭിച്ചു. ആലപ്പുഴയിലും കോട്ടയത്തും  പുലര്‍ച്ചെ മുതല്‍  മഴ  കിട്ടുന്നുണ്ട്. തിരുവനന്തപുരത്ത് രണ്ടുദിവസമായി ലഭിക്കുന്ന  മഴയെ തുടര്‍ന്ന് പൊന്‍മുടി ഇക്കോടൂറിസം കേന്ദ്രം അടച്ചു. മങ്കയം , കല്ലാര്‍ എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളും തല്‍ക്കാലത്തേക്ക് പൂട്ടി. തെക്കന്‍ ജില്ലകളിലും മധ്യ കേരളത്തിലുമാണ് പരക്കെ മഴ ലഭിക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കയ്ക്കും തമിഴ്നാടിനും ഇടയ്ക്ക് സ്ഥിതിചെയ്യുന്ന ന്യൂനമര്‍ദ്ദത്തിന്‍റെ സ്വാധീനത്തിലാണ് മഴ ശക്തമായത്. ഇത് വരുന്ന മണിക്കൂറുകളില്‍ ശക്തി കുറഞ്ഞ് ലക്ഷദ്വീപ് ഭാഗത്തേക്ക് നീങ്ങുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. ഇടുക്കി, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ യെലോ അലര്‍ട്ടും നിലവിലുണ്ട്. നാളെ മുതല്‍ മഴയുടെ ശക്തി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ENGLISH SUMMARY:

Ponmudi eco tourism center has been temporarily closed due to rains