ദിവസവും സിഗരറ്റ് വലിക്കുന്നവരാണോ നിങ്ങള്‍? എന്നാല്‍ ഓര്‍ക്കുക നിങ്ങള്‍ വലിക്കുന്ന ഓരോ സിഗരറ്റും നിങ്ങളുടെ ആയുസിന്റെ ശരശരി 20 മിനിറ്റാണ് ഇല്ലാതാക്കുന്നത്. സ്ത്രീകള്‍ സിഗരറ്റ് വലിക്കുമ്പോള്‍ 22 മിനിറ്റും പുരുഷന്മാരാണെങ്കില് 17 മിനിറ്റുമാണ് ആയുസില്‍ നഷ്ടമാകുന്നതെന്നാണ് ലണ്ടന്‍ യൂണിവേഴ്സിറ്റി പഠനം.
ഒരു ദിവസം 10 സിഗരറ്റ് വലിക്കുന്നയാള്‍ ഇന്ന് വലി നിര്‍ത്തിയാല്‍ ഒരാഴ്ച കൊണ്ട് നിങ്ങളുടെ ആയുസില്‍ ഒരുദിവസം കൂടുതല്‍ കിട്ടും. 50 ദിവസം കൊണ്ട് നിങ്ങളുടെ ആയുസില്‍ ഒരാഴ്ച കൂടുതല്‍ കിട്ടും. ഏകദേശം ഏഴുമാസം കൊണ്ട് നിങ്ങളുടെ ആയുസ് ഒരു മാസവും ഒരു വര്‍ഷം കൊണ്ട് 50 ദിവസവും കൂടുതല്‍ കിട്ടും.
ഒപ്പം സ്ഥിരമായി സിഗരറ്റ് വലിക്കുന്ന ഒരു അറുപതുകാരന്റെ ജീവിതം സിഗരറ്റ് വലിക്കാത്ത എഴുപതുകാരന്റെ ആരോഗ്യത്തിന് തുല്യമാണെന്നും പഠനം പറയുന്നു. അര്‍ബുദം, ഹൃദ്രോഗം, ശ്വാസകോശ പ്രശ്നങ്ങള്‍ തുടങ്ങിയവ പുകവലിയെ തുടര്‍ന്ന ഉണ്ടാകാം..
എത്രയും വേഗം പുകവലി ഉപേക്ഷിക്കുന്നുവോ അത്രയും കാലം കൂടുതല്‍ ആരോഗ്യത്തോടെ ജീവിക്കാനുള്ള സാധ്യത കൂടുതലാണ്. സ്വയം മാറുക ഉറച്ച തീരുമാനത്തോട് പതിയെ സിഗരറ്റിനെ ഉപേക്ഷിക്കാം ഇനിയും സമയം വൈകിയിട്ടില്ല