TOPICS COVERED

‘അമ്മേ, അച്ഛാ.. , എനിക്ക് താടി വളരുന്നില്ല, താടിയുള്ള ചെക്കന്‍മാര്‍ക്കെ പെണ്ണ് കിട്ടു’, യൂത്തിനിടയിലെ പ്രധാന ചര്‍ച്ച വിഷയങ്ങളില്‍ ഒന്നാണ് ഈ ‘താടി’, താടിയും കട്ട മീശയും ഇന്നത്തെ  യുവാക്കള്‍ക്ക് ഒരു ഹരമാണ്. പക്ഷെ ഇതേ താടിയും മീശയും ഇല്ലാത്തതിന്‍റെ പേരില്‍ പലതരത്തിലുള്ള എണ്ണയും ക്രീമും ഉപയോഗിച്ച് വഞ്ചിതരായവരും നിരവധി. ശരിക്കും താടിയുടെയും മീശയുടെയും വളര്‍ച്ച കുറവാണോ പരിഹരിക്കാന്‍ വഴിയുണ്ടോ ? ഉറപ്പായും ഉണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. അതിന് ആദ്യം നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ നിന്ന് തന്നെ തുടങ്ങണം.

താടിയും മീശയും ഇല്ലാത്തതിന്‍റെ പേരില്‍ പലതരത്തിലുള്ള എണ്ണയും ക്രീമും ഉപയോഗിച്ച് വഞ്ചിതരായവരും നിരവധി

പ്രത്യേക പോഷകങ്ങളുള്ള ഭക്ഷണം കഴിക്കുന്നതിലൂടെ ആരോഗ്യം മെച്ചപ്പെടുന്നതിന് ഒപ്പം തന്നെ താടിയുടെ വളര്‍ച്ച വര്‍ദ്ധിക്കുകയും ചെയ്യും. നന്നായി താടി വളരാന്‍ വിറ്റാമിനുകളും പ്രോട്ടീനുകളും ഒമേഗ -3 ഫാറ്റി ആസിഡുകളും ആവശ്യമാണ്. അവ താടിയുടെ വളര്‍ച്ച വര്‍ധിപ്പിക്കുക മാത്രമല്ല നിങ്ങളുടെ മുഖത്തിന് തിളക്കം നല്‍കാനും സഹായിക്കുന്നു.  ഭക്ഷണത്തിൽ വിറ്റാമിൻ ബി, ബി 1, ബി 6, ബി 12 എന്നിവ ഉൾപ്പെടുത്തുക. പഴങ്ങളും പച്ചക്കറികളും കഴിച്ച് ഭക്ഷണത്തിൽ പ്രോട്ടീന്റെ അളവ് വർദ്ധിപ്പിക്കുക.  രണ്ടാമതായി മുഖം നന്നായി പരിപാലിക്കുക എന്നതാണ് . മുഖം ശരിയായി വൃത്തിയാക്കുകയും മോയ്സ്ചറൈസ് ചെയ്യുകയുമൊക്കെ വേണം. ആഴ്ചയിലൊരിക്കൽ സ്ക്രബ് ഉപയോ​ഗിച്ച് മൃതകോശങ്ങൾ നീക്കം ചെയ്യണം. ഇത് താടിരോമങ്ങളുടെ വളർച്ചയെ ഉത്തേജിപ്പിക്കും.  ഷേവ് ചെയ്യുമ്പോഴു ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. നിരന്തരം ഷേവ് ചെയ്യുന്നത് മുഖത്തു ഫോളിക്കിളുകൾ കൂടാനോ കുറയാനോ കാരണമാകില്ല. പക്ഷേ വിപരീത ദിശയിൽ ഷേവ് ചെയ്യുന്നത് താടിയിലെ ഫോളിക്കിളുകൾ നശിക്കാനും താടി വളർച്ച തടയാനും കാരണമാകും. അതുകൊണ്ട് ഒരേ ദിശയിൽ ഷേവ് ചെയ്യാൻ ശ്രദ്ധിക്കുക.