നല്ലൊരു കല്യാണ ആലോചന വന്നതാണ് ചെക്കന് മുടിയില്ലെന്ന് പറഞ്ഞ് ആ ആലോചന മുടങ്ങി, സെല്‍ഫി എടുക്കാന്‍ എനിക്ക് മടിയാണ് നീ തന്‍റെ ഫോട്ടോ എടുത്തോ , ദാ ഇങ്ങനെ പറയുന്ന കഷണ്ടിയായ സുഹൃത്ത് ഉണ്ടോ നിങ്ങള്‍ക്ക്? കഷണ്ടി അത്ര പ്രശ്നമാണോ ? പ്രശ്നമാണന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. പ്രത്യേകിച്ച് ചെറുപ്പക്കാരില്‍. ചെറുപ്പക്കാരുടെ ആത്മവിശ്വാസകുറവിനെ ഏറ്റവും അധികം ബാധിക്കുന്നത് കഷണ്ടിയാണെന്നാണ് പറയുന്നത്. പുരുഷന്മാരിലാണ് സ്ത്രീകളെ അപേക്ഷിച്ച് മുടി കൊഴിച്ചിലിന്റെ ത്രീവ്രത ഏറ്റവും പ്രകടമാവുന്നത്. പുരുഷന്മാരിൽ നെറ്റി കയറുന്നത് സ്വഭാവികമായി ഇരുപത്-ഇരുപത്തിയഞ്ച് വയസ്സിനിടയിലാണ്. .ചിലരിൽ പതിനാറ് വയസ്സു മുതൽ നെറ്റി കയറാറുണ്ട്. ഉപരിപഠനത്തിനോ ജോലി തേടിയോ പുതിയൊരു സ്ഥലത്ത് എത്തിപ്പെടുമ്പോഴുണ്ടാകുന്ന മാനസിക സമ്മർദവും മറ്റും മുടി കൊഴിയുന്നതിന്റെ മുഖ്യ കാരണമായി കണക്കാമെങ്കിലും പാരമ്പര്യ ഘടകങ്ങളും പരിഗണിക്കേണ്ടതായുണ്ട്.
നെറ്റി കയറുന്നതിന് ഒരോ ഘട്ടത്തിനും നോർവുഡ് ക്ലാസിഫിക്കേഷനിൽ ഒന്നു മുതൽ ഏഴുവരെ വരെയാണ്. ഒന്നാം ഘട്ടം ഇരുപത് മുതൽ ഇരുപത്തിയഞ്ച് വയസ്സ് വരെ കാലയളവിൽ സ്വഭാവികമായി പിന്നിടും. ഒന്നാം ഘട്ടത്തിൽത്തന്നെ മൂന്നോ നാലോ ഘട്ടത്തിന്റെ രോഗാവസ്ഥ കാട്ടുകയാണെങ്കിൽ മതിയായ ശ്രദ്ധ നൽകണം. പ്രായമനുസരിച്ചുള്ള നെറ്റികയറലിനെ സ്വാഭാവികമായി കാണാമെങ്കിലും പെട്ടെന്നുള്ള മുടി കൊഴിച്ചിൽ അതീവ ഗൗരവമായെടുക്കുകയും വൈദ്യ സഹായം തേടുകയുമാണ് അഭികാമ്യം.