TOPICS COVERED

കൂട്ടുക്കാര്‍ക്കിടയില്‍ ആളാവണമെങ്കില്‍ ഒരു പുക എടുക്കണമെന്നായിരുന്നു 16 വയസുകാരന്‍റെ ധാരണ, ആദ്യം ഒരു സിഗരറ്റില്‍ തുടങ്ങി, പിന്നെ പിന്നെ രണ്ടും മൂന്നും കടന്ന് ദിവസവം 8 എണ്ണം വരെ എത്തി. പ്രായം 25 ആയപ്പോഴേക്കും ശ്വാസകോശ സംബന്ധമായ രോഗങ്ങൾ കാരണം ആ ചെറുപ്പക്കാരന് ജീവിതം  നഷ്ടമായി. ഇത് ഇന്നത്തെ ചെറുപ്പക്കാരിലെ ഭൂരിപക്ഷത്തിന്‍റെയും പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ്.  ആള്‍കൂട്ടത്തില്‍ ആളാവാന്‍ ഒരു സിഗരിറ്റില്‍ തുടങ്ങി ജീവിതം 

പുകയിലയിൽ അടങ്ങിയിട്ടുള്ള നിക്കോട്ടിനാണ് ആളുകളെ ആ ശീലത്തിന് അടിമയാക്കുന്നത്

പുക കണ്ട് അടങ്ങുന്നവര്‍.  പുകയിലയിൽ അടങ്ങിയിട്ടുള്ള നിക്കോട്ടിനാണ് ആളുകളെ ആ ശീലത്തിന് അടിമയാക്കുന്നത്. കാൻസർ, ഹൃദ്രോഗം, പക്ഷാഘാതം, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ തുടങ്ങിയവയ്ക്കെല്ലാം വഴിവയ്ക്കുമെന്നറിഞ്ഞിട്ടും പുകവലിയിൽ നിന്നു രക്ഷപ്പെടാൻ കഴിയാത്ത കോടിക്കണക്കിനു മനുഷ്യർ ലോകമെമ്പാടുമുണ്ട്. പുകവലി ഉപയോഗം ഉപേക്ഷിക്കാൻ ഏറ്റവും നല്ല മാർഗ്ഗം ഒരിക്കലും തുടങ്ങാതിരിക്കുക ആണെന്ന് പറയാറുണ്ട്‌. കാരണം തുടങ്ങിയാൽ ശീലം നിർത്തുന്നത് ശ്രമകരമാകും. നിക്കോട്ടിൻ എന്ന ഈ വില്ലൻ ഉപയോഗിച്ച് പത്തു സെക്കന്റ് കൊണ്ട് തലച്ചോറിൽ എത്തും. മാത്രമല്ല ശരീരത്തിന്റെ എല്ലാ ഭാഗത്തും എത്തി ദോഷഫലങ്ങൾ ഉണ്ടാക്കും. എന്തിനു മുലപ്പാലിൽ പോലും നിക്കോട്ടിൻ എത്തപ്പെടും.പുകവലിക്കാർക്ക് പ്രായമാവില്ല, കാരണം അവർ ചെറുപ്പത്തിലെ മരണപ്പെടുന്നു എന്ന തമാശ അല്പം ക്രൂരം ആണെങ്കിലും അതിൽ കാര്യമുണ്ട്. പലരും പുകവലിയുടെ പരിണിതഫലമായ രോഗങ്ങൾ കൊണ്ട് തന്നെ മരണപ്പെടുന്ന സാഹചര്യമാണുള്ളത്‌. പ്രതി വർഷം 70 ലക്ഷം മരണങ്ങൾ. അതിൽ തന്നെ 9 ലക്ഷത്തോളം പേർ പുകയില നേരിട്ട് ഉപയോഗിക്കാതെ സെക്കന്റ് ഹാൻഡ് സ്മോകിങ് അഥവാ മറ്റൊരാൾ വലിച്ചു പുറത്തു വിട്ട പുകയുടെ ഇര ആണ്.

പുകയിലയുടെ  പ്രധാന ദോഷഫലങ്ങൾ

വിട്ടുമാറാത്ത ചുമ, രക്തചംക്രമണം, രക്തസമ്മർദം തുടങ്ങിയവയിലെ പ്രശ്നങ്ങൾ ഹൃദ്രോഗമായി പരിണമിക്കുന്നു.

നാവ്, വായ, തൊണ്ട, സ്വനപേടകം, ശ്വാസകോശം, അന്നനാളം, ആമാശയം, പാൻക്രിയാസ്, കരൾ എന്നീ അവയവങ്ങളെ കാൻസർ ബാധിക്കാനിടയുണ്ട്.