ഇന്ത്യയിൽ രണ്ടിലൊന്ന് വന്ധ്യതാ കേസുകളും പുരുഷൻമാരുടെ പ്രശ്നം കൊണ്ടാണെന്നാണ് പഠനങ്ങൾ പറയുന്നത്. ഭാര്യയുടെ അണ്ഡത്തെ ബീജസങ്കലനം ചെയ്യാൻ ആവശ്യമായ ബീജങ്ങളെ ഉത്പാദിപ്പിക്കാൻ പുരുഷ പങ്കാളിക്ക് കഴിയാത്ത അവസ്ഥയാണ് പ്രധാനമായും പുരുഷവന്ധ്യത . ബീജം എണ്ണത്തിൽ വളരെ കുറവായിരിക്കാം, ബീജം നിർജ്ജീവമായതോ രൂപഭേദം സംഭവിച്ചതോ ആകാം, ബീജം പുറത്തേക്കുവരുന്നതിലുള്ള തടസം തുടങ്ങിയവയാണ് .
പുരുഷവന്ധ്യതയിലേക്ക് നയിക്കുന്ന പ്രധാന കാരണം. അതില്‍ തന്നെ ബീജോദ്പാദനത്തകരാറുകൾ അവയുടെ എണ്ണത്തെ കുറയ്ക്കുകയും ഗുണത്തെയും ചലനത്തെയും ബാധിക്കുകയും ചെയ്യും. ഇതിന് പ്രധാന പരിഹാരം എന്നത് ഭക്ഷണം ശ്രദ്ധിക്കുക എന്നതാണ്. സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം നിത്യ ജീവിതത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ബീജങ്ങളുടെ ആരോഗ്യത്തിന് സഹായിക്കും . വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ എന്നിവയും ബീജങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ നല്ലതാണ്.
നട്സ്, മുട്ട, ചീര, വാഴപ്പഴം തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ബീജത്തിന്‍റെ ഗുണം വര്‍ദ്ധിക്കും. നട്സ് സ്ഥിരമായി കഴിക്കുന്നത് ബീജങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. മുട്ട ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തത് മൂലം ശുക്ലത്തെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാന്‍ സാധിക്കും . പ്രോട്ടീന്‍ കൂടുതല്‍ അടങ്ങിയ ഭക്ഷണമാണ് മുട്ട. വിറ്റാമിൻ എ, സി എന്നിവയാൽ സമ്പന്നമായ വാഴപ്പഴം ശുക്ലത്തിന്റെ എണ്ണം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. അമിതമായ മദ്യപാനം , അമിതമായ ചൂടുള്ള സ്ഥലങ്ങളിൽ കൂടുതൽ സമയം ചെലവിടുന്നതെല്ലാം ബീജങ്ങളുടെ ആരോഗ്യത്തെ ബാധിക്കും .