fatty-liver

TOPICS COVERED

മദ്യപാനമില്ല, പുകവലിയില്ല, പക്ഷെ  ഫാറ്റി ലിവറാണ്, പൊതുവെ ചെറുപ്പക്കാര്‍ പറഞ്ഞ് കേള്‍ക്കുന്ന സ്ഥിരം വാചകമാണിത്. എന്താണ്   ‘നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ’? . കരളില്‍ അമിതമായി കൊഴുപ്പ് അടിയുന്നതിനെയാണ് ഫാറ്റി ലിവര്‍ എന്ന് പറയുന്നത്. അഞ്ചുശതമാനത്തില്‍ കൂടുതല്‍ കൊഴുപ്പ് കരളില്‍ അടിയുമ്പോഴാണ് അമിത കൊഴുപ്പായി കണക്കാക്കുന്നത്. ഫാറ്റി ലിവര്‍ ഉണ്ടാകാനുള്ള പ്രധാന കാരണം മദ്യപാനമാണ്. എന്നാല്‍ ഒരിക്കലും മദ്യം ഉപയോഗിക്കാത്തവരിലും ഫാറ്റി ലിവര്‍ ഉണ്ടാകാറുണ്ട്. ഇതിനെ മദ്യപാനംകൊണ്ടല്ലാതെ വരുന്ന ഫാറ്റി ലിവര്‍ രോഗം എന്നുപറയുന്നു. ഇതിനെത്തന്നെ രണ്ടായി തരംതിരിക്കാം. ഒന്ന്, കരളില്‍ കൊഴുപ്പ് അടിയുമ്പോള്‍ മാത്രം ഉണ്ടാകുന്നത്; ഇതിനെ നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ്  എന്ന് പറയുന്നു. രണ്ട്, കരളില്‍ കൊഴുപ്പ് അടിയുന്നതോടൊപ്പം നീരും  ഉണ്ടാകുന്നത്; ഇതിനെ നോണ്‍ ആല്‍ക്കഹോളിക്ക് സ്റ്റിയറ്റോഹെപ്പറ്റൈറ്റിസ് എന്ന് പറയും  അമിതവണ്ണം, പ്രമേഹം, രക്തത്തില്‍ കൊളസ്ട്രോളിന്റെ അളവ് കൂടുന്നതെല്ലാം നോൺ-ആൽക്കഹോളിക് ഫാറ്റി ലിവറിന് കാരണമാവും. 

ഫാറ്റി ലിവർ രോഗം തടയാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ

വാൾനട്ടിൽ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ളതിനാൽ ഫാറ്റി ലിവർ തടയാൻ സഹായിക്കും. നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ രോഗമുള്ളവരിൽ വാൾനട്ട് കഴിക്കുന്നത് കരളിന്‍റെ പ്രവർത്തനം മെച്ചപ്പെടുത്തുമെന്ന് പഠനങ്ങൾ പറയുന്നു. ഫാറ്റി ലിവർ രോഗമുള്ളവർ വെളുത്തുള്ളി കഴിക്കുക. ആന്‍റി -ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു.അവോക്കാഡോയിലെ ആരോഗ്യകരമായ കൊഴുപ്പുകൾ ശരീരഭാരം കുറയ്ക്കാനും ഫാറ്റി ലിവർ രോഗത്തിനും സഹായകമാണ്. 

ENGLISH SUMMARY:

Symptoms of Non Alcoholic Fatty liver