ഇന്ന് ഒക്ടോബര്‍ 29 ലോക പക്ഷാഘാത ദിനം.സ്ട്രോക്ക് അഥവാ മസ്തിഷ്കാഘാതം അഥവാ പക്ഷാഘാതം എന്നത് തലച്ചോറിലെ ഏതെങ്കിലും ഒരു രക്തക്കുഴലിൽ ബ്ലോക്ക് വരുമ്പോൾ അല്ലെങ്കിൽ ഒരു രക്തക്കുഴൽ പൊട്ടി തലച്ചോറിലേക്ക് രക്തസ്രാവം സംഭവിക്കുമ്പോൾ ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണ്. എംബോളിസം കൊണ്ടും സ്‌ട്രോക്കുണ്ടാവാം.സ്ട്രോക്കിന്റെ കാര്യത്തിൽ, ഓരോ മിനിറ്റും പ്രധാനമാണ്. സ്ട്രോക്കിന്റെ ആഗോള ആജീവനാന്ത അപകടസാധ്യത 1/4th ആയി നിൽക്കുമ്പോൾ, ഓരോ വർഷവും പക്ഷാഘാതത്തെ അതിജീവിക്കുന്ന ദശലക്ഷക്കണക്കിന് ആളുകൾക്ക് വൈകല്യം മെച്ചപ്പെടുത്തുന്നതിന് രോഗലക്ഷണങ്ങളെക്കുറിച്ചും നേരത്തെയുള്ള ചികിത്സയെക്കുറിച്ചുമുള്ള പൊതുജന അവബോധം വളരെ പ്രധാനമാണെന്ന് വ്യക്തമാണ്. രക്താതിമര്‍ദ്ദത്തിന്റെയോ അല്ലെങ്കില്‍ മറ്റ് ജീവിതശൈലീ രോഗങ്ങളുടെയോ പരിണിത ഫലമായിട്ടാണ് സ്‌ട്രോക്ക് ഉണ്ടാകുന്നത്. ആഗോളതലത്തില്‍ നാല് മുതിര്‍ന്നവരില്‍ ഒരാള്‍ക്ക് പക്ഷാഘാതം വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
നന്നായി ഉറങ്ങുന്നുണ്ടോ?
ഉറക്കസംബന്ധമായ പ്രശ്നങ്ങൾ മൂലം മാനസിക-ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ നിരവധിയുണ്ട്. മതിയായ ഉറക്കം ലഭിക്കാതിരിക്കുകയും അമിതമായ കൂർക്കം വലി പോലുള്ള ഉറക്ക പ്രശ്നങ്ങൾ നേരിടുകയും ചെയ്യുന്നവരില്‍ പിൽക്കാലത്ത് സ്ട്രോക്കിനുള്ള സാധ്യത കൂടുതലാണെന്നാണ് പുതിയൊരു പഠനം പങ്കുവെക്കുന്നത്.ഉറക്കം അമിതമാവുക, തീരെ കുറയുക, മയക്കത്തിന്റെ അളവ് കൂടുക, സുഖകരമല്ലാത്ത ഉറക്കം, കൂർക്കംവലി, സ്ലീപ് അപ്നിയ തുടങ്ങിയ പ്രശ്നങ്ങൾ ഉള്ളവരെയാണ് ഉറക്ക സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവരായി കണക്കാക്കുന്നത്. ഈ പറഞ്ഞ ലക്ഷണങ്ങളിൽ ഭൂരിഭാഗവും ഉള്ളവരിൽ പിൽക്കാലത്ത് സ്ട്രോക്ക് സാധ്യത കൂടുതലാണ് എന്നാണ് ഗവേഷകർ പറയുന്നത്. അമിതമായി കൂർക്കം വലിക്കുന്നവരിൽ അല്ലാത്തവരെ അപേക്ഷിച്ച് സ്ട്രോക്കിനുള്ള സാധ്യത 91ശതമാനവും സ്ലീപ് അപ്നിയ ഉള്ളവരിൽ അല്ലാത്തവരേക്കാൾ മൂന്നുമടങ്ങും കൂടുതലാണെന്ന് ഗവേഷകർ പറയുന്നു..പ്രായം കൂടുന്തോറും ആളുകളുടെ ഉറക്കത്തിന്റെ ശീലത്തിലും സ്വഭാവത്തിലും മാറ്റമുണ്ടാകും. എങ്കിലും രാത്രി ഏഴുമുതൽ എട്ടുമണിക്കൂർ വരെ ഉറങ്ങുന്നതാണ് അഭികാമ്യമെന്നു പറയുകയാണ് ഗവേഷകർ. ഇതിൽ കൂടുതലോ കുറവോ ഉറങ്ങുന്നത് ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടവരുത്തിയേക്കാം.
പക്ഷാഘാതം എന്തുകൊണ്ട്?
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് പ്രധാനപ്പെട്ട മരണകാരണങ്ങളിലൊന്നാണ് പക്ഷാഘാതം. ലോകത്ത് ഓരോ വർഷം 15 ദശലക്ഷം പേരാണ് രോഗബാധിതരാകുന്നത്. ജീവിത ശൈലിയിൽ മാറ്റം വരുത്തുക വഴി പക്ഷാഘാത സാധ്യത കുറയ്ക്കാൻ സാധിക്കും. പ്രായം, ലിംഗം, പാരമ്പര്യഘടകങ്ങൾ ഇവയൊന്നും നമുക്ക് നിയന്ത്രിക്കാനാവില്ല. എന്നാൽ മാറ്റം വരുത്താൻ സാധിക്കുന്ന ചിലതുണ്ട്.ആരോഗ്യഭക്ഷണംആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുന്നത് പക്ഷാഘാതം തടയാൻ സഹായിക്കും, പഴങ്ങൾ, പച്ചക്കറികൾ, മുഴുധാന്യങ്ങൾ, ലീൻപ്രോട്ടീൻ ഇവ ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കണമെന്നും പൂരിത കൊഴുപ്പുകൾ, ട്രാൻസ്ഫാറ്റുകൾ, ആഡഡ് ഷുഗർ ഇവ കുറയ്ക്കണമെന്നും ഡബ്ല്യു എച്ച് ഒ നിർദേശിക്കുന്നു.രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ഉപ്പിന്റെ ഉപയോഗം ദിവസം അഞ്ച് ഗ്രാമിലും കുറവ് ആകാൻ ശ്രദ്ധിക്കാം. അച്ചാറിന്റെ അമിതോപയോഗവും കുറയ്ക്കാം.എല്ലാ ആഴ്ചയും 150 മിനിറ്റ് മിതമായതു മുതൽ കഠിനമായതുവരെ എയ്റോബിക് വ്യായാമം ചെയ്യാം. ബ്രിസ്ക്ക് വോക്കിങ്ങ്, നീന്തൽ, സൈക്ലിങ്ങ് ഇവയിലേതെങ്കിലും ചെയ്യാം. ഈ ആരോഗ്യകരമായ ശരീരഭാരം നിലനിർത്താനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും ശരീരത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
പൊണ്ണത്തടി പക്ഷാഘാത സാധ്യത കൂട്ടുന്ന ഒരു പ്രധാന ഘടകമാണ്. സമീകൃത ഭക്ഷണത്തിലൂടെയും പതിവായ വ്യായാമത്തിലൂടെയും ആരോഗ്യകരമായ ശരീരഭാരം നിലനിർത്താൻ സാധിക്കും. ഇത് പക്ഷാഘാത സാധ്യത കുറയ്ക്കും. ബിഎംഐ, 25 കി ഗ്രാം/ മീറ്റർ 2ലും കുറവ് ആണെങ്കിൽ ആരോഗ്യകരമാണ്.അനിയന്ത്രിതമായ പ്രമേഹം, പക്ഷാഘാത സാധ്യത പതിന്മടങ്ങ് വർധിപ്പിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. ആരോഗ്യകരമായ ഭക്ഷണ രീതിയിലൂടെയും പതിവായ ശാരീരിക പ്രവർത്തനങ്ങളിലൂടെയും മരുന്നിലൂടെയും പ്രമേഹം നിയന്ത്രിക്കാൻ സാധിക്കും. പതിവായി ഷുഗർ പരിശോധിക്കേണ്ടതും കൃത്യമായ ഇടവേളകളിൽ ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടതും പ്രധാനമാണ്. നേരത്തെ രോഗനിർണയത്തിന് പതിവായി രക്തസമ്മർദ്ദം പരിശോധിക്കേണ്ടതുണ്ട്.∙സ്‌ലീപ്പ് ആപ്നിയഉറക്കത്തിനിടയ്ക്ക് ശ്വസനം തടസപ്പെടുന്ന അവസ്ഥയാണിത്. പക്ഷാഘാതവും ഹൃദയാഘാതവുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. പകൽ അമിതമായി ഉറക്കം വരുക, ഉച്ചത്തിൽ കൂർക്കം വലിക്കുക ഇതെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. ഈ ലക്ഷണങ്ങളുണ്ടെങ്കിൽ വൈദ്യസഹായം തേടണം.
ഹൃദയാഘാതം, പക്ഷാഘാതം, ത്രോംബോസിസ് തുടങ്ങിയവ ചെറിയ പ്രായത്തിൽ തന്നെ കുടുംബത്തിൽ ആർക്കെങ്കിലും വന്ന ചരിത്രമുണ്ടെങ്കിൽ ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടതാണ്. ചില ജനിതക ഘടകങ്ങൾ പക്ഷാഘാതത്തിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. നേരത്തെ രോഗനിർണയം നടത്തുന്നത് ഭാവിയിൽ അപകട സാധ്യത കുറയ്ക്കും.
പക്ഷാഘാതത്തിന്റെ ലക്ഷണങ്ങൾ
പക്ഷാഘാതത്തിന്റെ ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയുന്നത് ഫലപ്രദമായ ചികിത്സയ്ക്ക് സഹായിക്കും.∙മുഖം കോടുക∙കൈകൾക്ക് ബലക്കുറവ്∙സംസാരിക്കാൻ പ്രയാസം∙ ഈ ലക്ഷണങ്ങൾ കണ്ടാൽ എത്രയും വേഗം ആശുപത്രിയിൽ എത്തിക്കണം.ലക്ഷണങ്ങൾ പ്രകടമായി ആദ്യ മണിക്കൂറുകൾ (സാധാരണ 4 മണിക്കൂർ) വിൻഡോ പീരിയഡ് എന്നാണറിയപ്പെടുന്നത്. രക്തം കട്ട പിടിക്കാതിരിക്കാനുള്ള കുത്തിവയ്പ്പ് ഉൾപ്പെടെയുള്ള ചില മരുന്നുകൾ ഈ സമയത്തിനുള്ളിൽ തന്നെ രോഗിക്ക് നൽകണം. രോഗലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് എത്രയും വേഗം വൈദ്യസഹായം തേടുന്നത് രോഗം സുഖപ്പെടാനുള്ള സാധ്യത കൂട്ടും.പക്ഷാഘാതം തടയാൻ സാധിക്കും. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നത് പക്ഷാഘാത സാധ്യത കുറയ്ക്കും.
സ്ട്രോക്ക് അഥവാ മസ്തിഷ്കാഘാതം അഥവാ പക്ഷാഘാതം എന്നത് തലച്ചോറിലെ ഏതെങ്കിലും ഒരു രക്തക്കുഴലിൽ ബ്ലോക്ക് വരുമ്പോൾ (Thrombosis) അല്ലെങ്കിൽ ഒരു രക്തക്കുഴൽ പൊട്ടി തലച്ചോറിലേക്ക് രക്തസ്രാവം സംഭവിക്കുമ്പോൾ (Haemorrhage) ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണ്. എംബോളിസം (embolism) കൊണ്ടും സ്‌ട്രോക്കുണ്ടാവാം.