ഓണത്തിന് രണ്ട് പുത്തൻ പായസക്കൂട്ടുകൾ വിപണിയിൽ അവതരിപ്പിച്ച് ഈസ്റ്റേൺ. മധുരം പായസക്കൂട്ട് വിഭാഗത്തിൽ ഗോതമ്പ്, പരിപ്പ് പായസക്കൂട്ടുകളാണ് വിപണിയിലെത്തിച്ചിരിക്കുന്നത്. 300 ഗ്രാമിൻ്റെ പാക്കറ്റിന് 75 രൂപയ്ക്കാകും പുതിയ പായസക്കൂട്ടുകൾ ലഭിക്കുക. സേമിയ, പാലട എന്നിവയ്ക്ക് 85 രൂപയാണ് വില. പായസത്തോടുള്ള മലയാളികളുടെ വൈകാരിക ബന്ധത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് ഈസ്റ്റേൺ ഇക്കുറി രണ്ടു പുതിയ പായസക്കൂട്ടുകൾ വിപണിയിൽ എത്തിച്ചിട്ടുള്ളതെന്ന് ഈസ്റ്റേൺ സിഎംഒ മനോജ് ലാൽവാനി വാർത്താസമ്മേളനത്തിൽ പറഞ്ഞു.