rainbow-diet

TOPICS COVERED

മൊത്തത്തിലങ്ങ് കളറാകാന്‍ ആര്‍ക്കാണ് താല്‍പ്പര്യമില്ലാത്തത്. എന്നാല്‍ ഇനി ഭക്ഷണവും അങ്ങ് കളറാക്കാം. അതിന് ഒരു മാര്‍ഗമുണ്ട്. അതാണ് 

റെയിന്‍ബോ ഡയറ്റ്. പോഷകസമൃദ്ധമായ വിവിധ നിറങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളുമാണ് റെയിന്‍ബോ ഡയറ്റില്‍ പ്രധാനമായും ഉള്‍പ്പെടുത്തുക. ഓരോ നിറങ്ങളും ആരോഗ്യത്തിന് ആവശ്യമായ വ്യത്യസ്ത ധാതുക്കളുടെയും ആന്റി-ഓക്‌സിഡന്റുകളെയും സൂചിപ്പിക്കുന്നു.

ചുവന്ന നിറത്തിലുള്ള ഭക്ഷണങ്ങളിൽ ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്ന ലൈക്കോപീൻ അടങ്ങിയിട്ടുണ്ട്. പർപ്പിൾ നിറത്തിലുള്ള ബ്ലൂബെറി, വഴുതനങ്ങ തുടങ്ങിയ ഭക്ഷണങ്ങളിൽ ആന്തോസയാനിനുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. അവ ബുദ്ധിവികാസത്തിന് സഹായിക്കുന്നു. കാണാൻ മനോഹരം എന്നതിൽ ഉപരി ആൻ്റിഓക്‌സിഡൻ്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ ധാരാളമായി ശരീരത്തിൽ എത്തിക്കാൻ റെയിൻബോ ഡയറ്റ് നല്ലതാണ്.

റെയിൻബോ ഡയറ്റ്- ഗുണങ്ങള്‍ഓരോ നിറങ്ങളും വ്യത്യസ്തമായ പോഷകങ്ങള്‍ നല്‍കുന്നു. പ്ലേറ്റ് കളര്‍ഫുള്‍ ആകുന്നതോടെ മിക്ക പോഷകങ്ങളും ശരീരത്തില്‍ എത്തുന്നുവെന്ന് ഉറപ്പാക്കാം.പഴങ്ങളില്‍ ആന്‍റി-ഓക്സിഡന്‍റുകള്‍ ധാരാളമുണ്ട്. ഇത് ഇത് ഫ്രീ റാഡിക്കലുകളെ പ്രതിരോധിക്കുകയും രോഗം തടയാൻ സഹായിക്കുകയും ചെയ്യുന്നു.നിറങ്ങളുടെ പഴങ്ങളിലും പച്ചക്കറികളിലും നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്തുകയും കുടലിന്‍റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

കലോറി കുറവായിരിക്കും എന്നതാണ് ഇത്തരം ഭക്ഷണങ്ങളുടെ സവിശേഷത. ഇത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും.നിറങ്ങളുള്ള പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് ഹൃദ്രോഗം, പ്രമേഹം, ചില കാൻസറുകൾ തുടങ്ങിയ രോഗങ്ങളുടെ സാധ്യത കുറയ്ക്കും. കാരണം ഇത് തലച്ചോറിന്‍റെ വികാസത്തിനും സഹായിക്കുന്നു. കുട്ടികൾക്ക് ഏറെ ​ഗുണം ചെയ്യുന്നത് കൂടിയാണ് റെയിൻബോ ഡയറ്റ്.

ENGLISH SUMMARY:

What is the Rainbow Diet? How to make food colorful