ഇന്ന് ലോക അവയവദാന ദിനം. മസ്തിഷ്കമരണം സംഭവിച്ചെങ്കിലും കൊല്ലം ആശ്രാമം സ്വദേശിനി ലീന ജീവിക്കുന്നത് മൂന്നു പുരുഷന്മാരിലൂടെയാണ്. മോഹനനും ശ്രീജിത്തും റോബിന്‍സുമാണ് ലീനയുടെ അവയവങ്ങളിലൂടെ ജീവന്‍ തിരിച്ചുപിടിച്ചത്. ലീനയുടെ ഓര്‍മപുതുക്കാന്‍ മൂന്നുപേരും ആറാം ചരമവാര്‍ഷിക ദിനത്തില്‍ ഒത്തുചേര്‍ന്നു.
ആശ്രാമം സ്വദേശി സജീവിനും മക്കള്‍ക്കും ലീനയെ നഷ്ടപ്പെട്ടെങ്കിലും ലീനയെ ശരീരത്തിലുറപ്പിച്ച മൂന്നുപേരാണ് ഇപ്പോള്‍ കുടുംബത്തെ ധന്യമാക്കുന്നത്. സജീവിന്റെ ഭാര്യ ലീന 2018 ഓഗസ്റ്റ് പന്ത്രണ്ടിനാണ് മരിച്ചത്. അവയവദാനത്തിലൂടെ ലീനയുടെ അവയവങ്ങളുമായി ജീവിക്കുന്നത് മൂന്നുപേര്‍. ലീനയുടെ കരള്‍ സ്വീകരിച്ചത് ആറ്റിങ്ങല്‍ സ്വദേശി മോഹനനാണ്. മല്ലപ്പളളി സ്വദേശി റോബിന്‍സും, തിരുവനന്തപുരം ഈഞ്ചയ്ക്കല്‍ സ്വദേശി ശ്രീജിത്തുമാണ് ലീനയുടെ വൃക്കകള്‍ സ്വീകരിച്ചത്.
സംസ്ഥാന സര്‍ക്കാരിന്റെ മൃതസഞ്ജീവിനി പദ്ധതിയാണ് മോഹനനും ശ്രീജിത്തിനും റോബിന്‍സിനുമൊക്കെ ജീവിതവഴിയായത്. ലീനയുടെ ആറാം ചരമവാര്‍ഷികത്തിലും എല്ലാവരും ഒത്തുചേര്‍ന്ന് ചടങ്ങുകള്‍ നടത്തി.