Acidity-remedies

TOPICS COVERED

അസിഡിറ്റി കാരണം ബുദ്ധിമുട്ടുന്നവരാണ് നമ്മില്‍ പലരും. ആമാശയം അമിതമായി ആസിഡ് ഉല്‍പ്പാദിപ്പിക്കുന്നത് മൂലമുണ്ടാകുന്ന ഒരു സാധാരണ രോഗാവസ്ഥയാണ് അസിഡിറ്റി. ചിട്ടയില്ലാത്ത ജീവിതശൈലിയും കൃത്യതയില്ലാത്ത ഭക്ഷണശൈലിയുമാണ് അസിഡിറ്റിയിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങള്‍. ‌‌

പ്രധാന ലക്ഷണങ്ങള്‍

  • നെഞ്ചെരിച്ചില്‍
  • വായില്‍ പുളിച്ച രുചി
  • ഭക്ഷണം കഴിക്കാന്‍ പ്രയാസം
  •  ഓക്കാനം,
  • ദഹനക്കേട്
  • നെഞ്ചിലോ വയറിലോ കഠിനമായ വേദന 
  • മലബന്ധം

കാരണങ്ങള്‍

  • ഫാസ്റ്റ് ഫുഡുകളുടെ അമിത ഉപയോഗം
  • പുകവലി, അമിത മദ്യപാനം,  എണ്ണയും എരിവുമുള്ള ഭക്ഷണങ്ങളുടെ അമിത ഉപയോഗം
  • കൃത്യമായ വ്യായാമമില്ലായ്ക
  • ഭക്ഷണം കഴിച്ച ഉടന്‍ കിടക്കുക
  • ചായ, കാപ്പി,കാര്‍ബണേറ്റ് പാനീയങ്ങള്‍ എന്നിവയുടെ അമിത ഉപയോഗം 

പരിഹാര മാര്‍ഗങ്ങള്‍

  • ഭക്ഷണത്തില്‍ പാല്‍ ഉള്‍പ്പെടുത്തുക.പാലിലെ കാത്സ്യം  ആസിഡുകളുടെ അമിത സ്രവത്തെ നിയന്ത്രിക്കുന്നു.
  • രാവിലെ വെറും വയറ്റിലും രാത്രി കിടക്കുന്നതിനു മുമ്പും ഇളം ചൂടുവെള്ളം കുടിക്കുക.
  • ഭക്ഷണത്തില്‍ മോര് ഉള്‍പ്പെടുത്തുക.മോരിലെ ലാക്ടിക് ആസിഡ് വയറ്റിലെ ആസിഡിനെ നിര്‍വീര്യമാക്കുകയും അതുവഴി ദഹനം സുഗമമാക്കുകയും ചെയ്യുന്നു.
  • കരിക്കിന്‍ വെള്ളം കുടിക്കുക. ആസിഡ് റിഫ്ലക്സ് നിയന്ത്രിക്കുന്നതിന്  സഹായിക്കുന്ന പൊട്ടാസ്യം പോലുള്ള ഇലക്ട്രോലൈറ്റുകള്‍ കരിക്കിന്‍ വെള്ളത്തിലുണ്ട്.
  • ഭക്ഷണത്തിന് മുന്‍പ് ആപ്പിള്‍ സിഡര്‍ വിനാഗിരി കുടിക്കുന്നത്. വയറിലെ പി.എച്ച് അളവ് സന്തുലിതമാക്കാന്‍ആപ്പിള്‍ സിഡര്‍ വിനാഗിരി സഹായിക്കുന്നു.
  • ദിവസവും വെറും വയറ്റില്‍ തുളസി വെള്ളം കുടിക്കുക.
  • ദിവസവും ചുരുങ്ങിയത് അര മണിക്കൂറെങ്കിലും വ്യായാമം ചെയ്യുക.
  • ഫാസ്റ്റ് ഫുഡുകളുടെ അമിത ഉപയോഗം കുറയ്ക്കുക.
  • എണ്ണയില്‍ വറുത്തതും എരിവുള്ളതുമായ ഭക്ഷണങ്ങളുടെ ഉപയോഗം കുറയ്ക്കുക.