സ്വപനങ്ങളിലൂടെ രണ്ട് വ്യക്തികള്‍ക്ക് ആശയവിനിമയം നടത്താനാകുമോ. 2010ല്‍ ഇറങ്ങിയ ക്രിസ്റ്റഫര്‍ നോളന്‍ ചിത്രം "ഇൻസെപ്ഷൻ" ഇത്തമൊരു പ്രമേയമാണ് കൈകാര്യം ചെയ്യുന്നത്. ഒരിക്കലും സാധ്യമല്ലാത്ത നോളന്‍റെ ഭാവന മാത്രമാണ് ഇതെന്ന് കരുതിയിരുന്ന കാലം കഴിയുന്നു. ആദ്യമായി സ്വപ്നത്തിലൂടെ രണ്ട് വ്യക്തികൾക്കിടയിൽ ആശയവിനിമയം നടത്തി വിജയിച്ചിരിക്കുകയാണ് ഒരു കൂട്ടം ശാസ്ത്രജ്ഞർ.
കാലിഫോർണിയ ആസ്ഥാനമായ റെംസ്‍പേയ്സ് (REMspace) എന്ന സ്റ്റാർട്ടപ്പാണ് കണ്ടെത്തലിന് പിന്നില്‍. ഉറക്കവും, മാനസികാരോഗ്യവുമായിരുന്നു റെംസ്പേയ്സിന്‍റെ ഗവേഷണ വിഷയം. ഇതിന്‍റെ ഭാഗമായ നടത്തിയ പരീക്ഷണത്തിലാണ് സ്വപ്നത്തിലൂടെ ആശയവിനിമയം നടത്താനാകുമെന്ന് കണ്ടെത്തിയത്. സ്വപ്നങ്ങൾ കാണുന്നതിനും ഉറക്കം വർദ്ധിപ്പിക്കുന്നതിനുമുള്ള സാങ്കേതികവിദ്യ ഗവേഷകര്‍ രൂപകൽപന ചെയ്തിരുന്നു. ഇത് അടിസ്ഥാനമാക്കിയായിരുന്നു പരീക്ഷണം.
Also Read: കുട്ടിക്കാലം കവരുന്ന മൊബൈല്‍ ഫോണ്‍; ഇതൊന്ന് കണ്ണുതുറന്ന് കാണൂ
എങ്ങനെയായിരുന്നു പരീക്ഷണം?
കിലോമീറ്ററുകളുടെ വ്യത്യാസത്തില്‍ രണ്ട് വീടുകളില്‍ കഴിയുന്ന വ്യക്തികള്‍ക്കിടയിലായിരുന്നു പരീക്ഷണം. കമ്പനി വികസിപ്പിച്ച സാങ്കേതിക സംവിധാനം ഇവരുടെ ശരീരത്തില്‍ ഘടിപ്പിച്ചിരുന്നു. ഇരുവരുടേയും മസ്തിഷ്ക തരംഗങ്ങൾ ഉപകരണം ട്രാക്ക് ചെയ്യുകയും, ഡാറ്റ സെർവറിലേക്ക് നൽകുകയും ചെയ്തു. സെർവര്‍, ഒരാൾ ഗാഢനിദ്രയിലേക്ക് പ്രവേശിച്ചതായി കണ്ടെത്തി. പിന്നാലെ, ഗവേഷകർ വികസിപ്പിച്ച ഒരു പ്രത്യേക ഭാഷയില്‍ ഒരു വാക്ക്, ഇയർബഡുകളിലൂടെ അയാളുടെ ചെവിയിലേക്ക് നല്‍കി. ഇതിനെ അടിസ്ഥാനമാക്കിയാണ് പിന്നീട് അയാള്‍ സ്വപ്നം കണ്ടെത്. അയാളുടെ സ്വപ്നതരംഗങ്ങള്‍ സെർവറിൽ റെക്കോർഡ് ചെയ്തു.
Also Read; യൗവ്വനം നിലനിര്‍ത്തുമോ മെറ്റ്ഫോര്‍മിന്‍? 'പ്രായംകുറയ്ക്കല്‍' അവകാശവാദങ്ങളിലെ സത്യമെന്ത്?
എട്ട് മിനിറ്റിന് ശേഷം, രണ്ടാമത്തെ ആള്‍ ഗാഢനിദ്രയിലേക്ക് പ്രവേശിച്ചു. ആദ്യത്തെ ആളുടെ സ്വപ്നത്തില്‍ നിന്ന് ശേഖരിച്ച വിവരങ്ങള്‍ സെർവർ രണ്ടാമത്തെയാളെ ചെവിയിലൂടെ കേള്‍പ്പിച്ചു. ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റ് രണ്ടാമത്ത ആള്‍ക്ക് എല്ലാ കാര്യങ്ങളും സ്വപനത്തില്‍ കണ്ടെതുപോലെ ഓര്‍ത്തെടുക്കാനായി.
പരീക്ഷണത്തെക്കുറിച്ച് സംസാരിച്ച റെംസ്‍പേയ്സ് സ്ഥാപകന്‍ മൈക്കിള്‍ റെഡൂഗ അനേകം വാണിജ്യ ആപ്ലിക്കേഷനുകള്‍ക്കുള്ള വാതിൽ തുറക്കുകയാണെന്ന് പറഞ്ഞു. സ്വപ്നങ്ങളിലൂടെ ആശയവിനിമയം നടത്തുന്നത് സയൻസ് ഫിക്ഷൻ പോലെയാണ് കണ്ടത്. ഒരുപക്ഷേ നാളെ ഇത് സര്‍വസാധാരണമാകും. ഒരുപക്ഷേ ഈ സാങ്കേതികവിദ്യ കൂടാതെ നമ്മുടെ ജീവിതം സങ്കൽപ്പിക്കാൻ കഴിയില്ല. സ്വപ്നലോകത്ത ആശയവിനിമയം മാത്രമല്ല സ്വപ്നത്തില്‍ എന്ത് കാണണമെന്നും നമ്മള്‍ തീരുമാനിക്കും'' അദ്ദേഹം കൂട്ടിച്ചേർത്തു.
ശാസ്ത്രജ്ഞർക്ക് ഈ സാങ്കേതികവിദ്യ ഇനിയും കൂടുതലായി അവലോകനം ചെയ്യേണ്ടതുണ്ട്. ഈ സാങ്കേതികവിദ്യ ആധികാരികമാണെങ്കില്‍ ഉറക്ക ഗവേഷണത്തില്‍ ഒരു പ്രധാന നാഴികക്കല്ലായി മാറും. ഒപ്പം മാനസികാരോഗ്യ ചികിത്സയ്ക്കും ഇത് വിപ്ലവകരമായ മാറ്റമാണ് കൊണ്ടുവരാന്‍ പോകുന്നത്.