ലോക ഡയബറ്റിസ് ദിനത്തോട് അനുബന്ധിച്ച് ഡയബറ്റിസ് ടെസ്റ്റുകളും ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിച്ച് DDRC അജിലസ്. കേരളത്തിലെ 380 ബ്രാഞ്ചുകളിലും സൗജന്യ ക്യാംപുകൾ സംഘടിപ്പിച്ചു. കോട്ടയം സിഎംഎസ് കോളജിലായിരുന്നു കോട്ടയം സോണിന്റെ പരിപാടികൾ
ജീവിതശൈലിയിലെ അപാകതകൾ മൂലം യുവാക്കൾക്കിടയിൽ പോലും പെരുകുന്ന ഡയബറ്റിസിനെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കുക എന്ന ലക്ഷ്യത്തിലായിരുന്നു DDRC അജിലസിന്റെ പരിശോധനകളും ബോധവൽക്കരണ സെമിനാറും കോട്ടയം സിഎംഎസ് കോളജിൽ സംഘടിപ്പിച്ചത്. സുവോളജി ഡിപ്പാർട്ട്മെന്റുമായി സഹകരിച്ച് സംഘടിപ്പിച്ച പരിപാടിയിൽ നൂറുകണക്കിന് വിദ്യാർഥികളും അധ്യാപകരും പങ്കെടുത്ത് പരിശോധനകൾ നടത്തി.
ഷുഗർ സ്ക്രീനിങ്,HBA1C തുടങ്ങിയ ടെസ്റ്റുകളാണ് സൗജന്യമായി ചെയ്തു നൽകുന്നത് DDRC കൺസൾട്ടന്റ് ഡോക്ടർ നൗറിൻ ചെസ്മി ബോധവൽക്കരണ ക്ലാസുകൾ നയിച്ചു. DDRC അജിലസിന്റെ 380 ബ്രാഞ്ചുകളും ഇന്ന് വൈകിട്ട് വരെ ക്യാംപുകളുടെ ഭാഗമായി ടെസ്റ്റുകൾ നടത്തും