soul

പ്രതീകാത്മക ചിത്രം

TOPICS COVERED

രക്തയോട്ടം നിലച്ച, ഹൃദയമിടിപ്പ് നിന്ന ശരീരവുമായി ഒരുപറ്റം ശാസ്ത്രജ്ഞര്‍ കാത്തിരുന്നു. മനുഷ്യരാശിയെ കുറിച്ച്, മരണാനന്തരം ഒരാളില്‍ സംഭവിക്കുന്നത് എന്താണ് എന്ന ചോദ്യത്തിനുള്ള ഉത്തരത്തിനായി. ആത്മാവ് എന്നൊന്ന് ഉണ്ടോ എന്ന് കണ്ടെത്തുകയായിരുന്നു ഈ ശാസ്ത്രജ്ഞരുടെ പ്രധാനലക്ഷ്യം. അതിന് വ്യക്തമായ ഒരു ഉത്തരം അവര്‍ ലോകത്തോട് വെളിപ്പെടുത്തിയിരിക്കുകയാണ്.  

ഒരാളുടെ മരണശേഷം തലച്ചോറില്‍ നിന്ന് പ്രത്യേകതരം ഊര്‍ജം പുറന്തള്ളപ്പെടുന്നുണ്ട് എന്ന് പഠനത്തില്‍ കണ്ടെത്തി. ശരീരത്തില്‍ നിന്ന് ആത്മാവ് പുറത്തേക്ക് പോകുന്നതാണിത് എന്നാണ് അനസ്തേഷ്യോളജിസ്റ്റായ ഡോ. സ്റ്റുവര്‍ട്ട് ഹാമര്‍ലോഫ് വ്യക്തമാക്കുന്നത്. അനസ്തേഷ്യോളജി– സൈക്കോളജി വിഭാഗത്തില്‍ യൂണിവേഴ്സിറ്റി ഓഫ് അരിസോണയിലെ പ്രൊഫസര്‍ കൂടിയാണ് അദ്ദേഹം. മരണപ്പെട്ട ഒരാളുടെ തലച്ചോറില്‍ ചില സെന്‍സറുകള്‍ ഘടിപ്പിച്ചാണ് ഡോ. സ്റ്റുവര്‍ട്ട് പഠനം നടത്തിയത്.

സെന്‍സറുകളിലൂടെ മൃതശരീരത്തില്‍ നിന്ന് ഊര്‍ജം പുറന്തള്ളപ്പെടുന്നത് കൃത്യമായി മനസ്സിലാക്കി. ഹൃദയമിടിപ്പും രക്തയോട്ടവും നിലച്ച്, മരിച്ച മനുഷ്യനില്‍ നടത്തിയ പരീക്ഷണത്തിലാണ് ആത്മാവിനെ കണ്ടെത്തിയത് എന്നാണ് ഡോ. സ്റ്റുവര്‍ട്ട് പറയുന്നത്.  മരണത്തെ മുഖാമുഖം കാണുന്ന നിമിഷമെന്നോ, ശരീരത്തില്‍ നിന്ന് ആത്മാവ് പുറത്തേക്ക് പോകുന്നതാണിത് എന്നോ പറയാം. ഇ.ഇ.ജി (EEG) എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഇലക്ട്രോ എന്‍സെഫാലോഗ്രാമിലൂടെയാണ് (Electroencephalogram) ഇക്കാര്യം വ്യക്തമായത്. ഈ ഒരു പ്രക്രിയയെ ഗമ്മ സിന്‍ക്രോണി എന്ന് പറയാം. ഗമ്മ സിന്‍ക്രോണി എന്നാല്‍ തലച്ചോറില്‍ നടക്കുന്ന ഒരു തരംഗപ്രക്രിയയാണ്. ചിന്ത, ബോധം, ഗ്രഹണശക്തി തുടങ്ങിയ കാര്യങ്ങള്‍ ഗമ്മ സിന്‍ക്രോണിയുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. ഈ ഭാഗത്തായി ഇ.ഇ.ജി പരിശോധനയില്‍ കണ്ടത് 30 മുതല്‍ 90 സെക്കന്‍റ് സമയം ഊര്‍ജപ്രവാഹമുണ്ടാകുന്നതാണ്. 

dr-stuart-hameroff

ഡോ. സ്റ്റുവര്‍ട്ട് ഹാമര്‍ലോഫ്.

‘അവസാന നിശ്വാസം’ എന്നാണ് ഡോ. സ്റ്റുവര്‍ട്ട് ഇതേക്കുറിച്ച് പറയുന്നത്. അഗാധമായ ഉറക്കത്തിലും അനസ്തേഷ്യയ്ക്കു ശേഷമുള്ള മയക്കത്തിലും പോലും മനുഷ്യന്‍റെ ഉപബോധ മനസ്സ് ഉണര്‍ന്നിരിക്കും. എന്നാല്‍ ഈ ‘അവസാന ശ്വാസ’ത്തിനായി വേണ്ടി വരുന്നത് ബോധത്തോടെ നമ്മള്‍ ചെയ്യുന്ന കാര്യങ്ങളെക്കാള്‍ വളരെ ഉയര്‍ന്ന ഊര്‍ജമാണ്. പഠനത്തിലൂടെ മനസ്സിലാക്കാന്‍ കഴിഞ്ഞ മറ്റൊരു വസ്തുത, മരണത്തിനു ശേഷം വേണ്ടി അത്രയും ഊര്‍ജം ജീവനോടെ ഇരിക്കുമ്പോള്‍ മനുഷ്യന് വേണ്ടിവരുന്നില്ല എന്നാണെന്നും ഡോ. സ്റ്റുവര്‍ട്ട് വ്യക്തമാക്കുന്നു.

ഡോ. ലഖ്മിര്‍ ചൗളയാണ് ഇത്തരമൊരു പഠനത്തിന് വഴിതെളിച്ചത്. മസ്തിഷ്ക മരണം സംഭവിച്ചവരുടെ അവയവങ്ങള്‍ മറ്റുള്ളവര്‍ക്ക് ദാനം ചെയ്യും മുന്‍പ് മരിച്ചയാളുടെ തലച്ചോറിന്‍റെ പ്രവര്‍ത്തനം അവസാനമായി അളന്നുനോക്കാറുണ്ട്. ഇ.ഇ.ജിയിലൂടെ അനസ്തേഷ്യോളജിസ്റ്റുകള്‍ തലച്ചോറിന്‍റെ പ്രവര്‍ത്തനം നിലച്ചു എന്ന് തീര്‍ച്ചപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇതിനിടയില്‍ അന്‍പത് ശതമാനത്തോളം മൃതദേഹങ്ങളിലും ഒരുതരം ഊര്‍ജം പുറന്തള്ളപ്പെടുന്ന അവസ്ഥയുണ്ടാകുന്നു. ഇതോടെയാണ് വിഷയത്തില്‍ പഠനം നടത്താന്‍ തീരുമാനിച്ചതെന്ന് ഡോ. സ്റ്റുവര്‍ട്ട് വ്യക്തമാക്കുന്നു.

ENGLISH SUMMARY:

A flair of energy in the brain in a dying patient who had “no blood pressure” or “heart rate” could be evidence of the “soul leaving the body” after death, according to an expert. Dr. Stuart Hameroff, an anesthesiologist and professor of anesthesiology and psychology, said a recent study monitoring a clinically dead patient’s brain with sensors from an electroencephalogram (EEG) captured the strange burst of energy after death.“They saw everything go away and then you got this activity when there was no blood pressure, no heart rate,”.