ജീവിതത്തില്‍ ആരോഗ്യത്തോടുകൂടിയിരിക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. ദൈനം ദിന ജീവിതത്തിലെ തിരക്കുകള്‍ക്കിടയില്‍ നമ്മള്‍ ശരീരത്തിന്റെ ആരോഗ്യത്തെക്കുറിച്ച് മറക്കുന്നു എന്നതാണ് സത്യാവസ്ഥ.
ദിവസവും ആരോഗ്യത്തോടെയിരിക്കാന്‍ നമ്മള്‍ ചില കാര്യങ്ങളെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ട്.ദിവസവും ധാരാളം വെള്ളം കുടിക്കേണ്ടത് മുഴുവനായുള്ള ആരോഗ്യത്തിന് അത്യാവശ്യമാണ്. ശരീര താപനില നിയന്ത്രിക്കുക, ദഹനം സുഖമമാക്കുക, ചര്‍ര്‍മ്മത്തിന് ആരോഗ്യം നല്‍കുക തുടങ്ങി നിരവധി ഗുണങ്ങള്‍ വെള്ളം കുടിക്കുന്നത് വഴി ലഭിക്കുന്നുണ്ട്. ആവശ്യത്തിന് വെള്ളം ശരീരത്തില്‍ എത്തിയില്ലായെങ്കില്‍ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും കാത്തിരിക്കുന്നുണ്ട്. ദിവസത്തില്‍ 8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കാന്‍ ശ്രദ്ധിക്കണം.
മാത്രമല്ല നല്ല ആരോഗ്യത്തിന് നല്ല ഉറക്കവും പ്രധാനമാണ്. ദിവസത്തില്‍ ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങുന്നത് മാനസീകവും ശാരീകികവുമായ ആരോഗ്യം വര്‍ധിപ്പിക്കുന്നു. ഇത്തരത്തിലുള്ള ഉറക്കം കാര്യങ്ങളില്‍ ശ്രദ്ധ കേന്ദീകിക്കുന്നതിനും പ്രതിരോധശേഷിക്കും സഹായകമാകും.നല്ല ഉറക്കം ലഭിക്കണമെങ്കില്‍ ഉറങ്ങാന്‍ പോകുന്നതിന് മുന്‍പ് സ്ക്രീന്‍ ടൈം ഒഴിവാക്കുകയായിരിക്കും നല്ലത്.
ആരോഗ്യപരമായ ജീവിതത്തിന് ദിവസത്തില്‍ കുറഞ്ഞത് 30 മിനുറ്റെങ്കിലും വ്യായാമത്തില്‍ ഏര്‍പ്പെടണം. നടത്തം, യോഗ, അല്ലെങ്കില്‍ മറ്റേത് തരത്തിലുള്ള വ്യായാമമാണെങ്കിലും അത് ശാരീരിക–മാനസീക ആരോഗ്യത്തിന് ഏറെ ഗുണങ്ങള്‍ നല്‍കുന്നുണ്ട്. കൂടാതെ എപ്പോഴും ഒരു ബാലന്‍സ്ഡ് ഡയറ്റ് പിന്‍തുടരണം. പഴങ്ങള്‍, പച്ചക്കറികള്‍, പ്രോട്ടീനുകള്‍ ഉള്‍പ്പടെയുള്ള എല്ലാം ശരീരത്തില്‍ എത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം.മാത്രമല്ല അിതമായുള്ള പഞ്ചസാര, ഉപ്പ്, ഫാസ്റ്റ് ഫുഡ് എന്നിവ ഒഴിവാക്കുക.
കഴിവതും പോസിറ്റീവ് മൈന്റോഡു കൂടിയിരിക്കാന്‍ ശ്രമിക്കുക. അതിനായി മെഡിറ്റേഷന്‍, ബ്രീത്തിങ് എക്സസൈസ് എന്നിവയും ചെയ്യാം. സ്കീന്‍ടൈം കഴിവതും കുറയ്ക്കുകയാണ് മറ്റൊരു പ്രധാന കാര്യം. അമിതമായി സ്ക്രീന്‍ ടൈമിന് സമയം നല്‍കുകയാണെങ്കില്‍ അത് കണ്ണിന് പ്രശ്നങ്ങളുണ്ടാക്കുകയും, നല്ല ഉറക്കത്തിന് തടസമുണ്ടാക്കുകയും ചെയ്യുന്നു.
ഇത്തരത്തില്‍ ചെറിയ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വലിയ ആരോഗ്യ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സാധിച്ചേക്കും.