ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന വെള്ളത്തിലും കഴിക്കുന്ന ഭക്ഷണത്തിലുമുള്ള മൈക്രോ പ്ലാസ്റ്റിക്കുകളെ കൊണ്ട് പൊറുതിമുട്ടിയിരിക്കുമ്പോഴാണ് ച്യൂയിംഗത്തെ കുറിച്ചുള്ള പുതിയ പഠനം പുറത്തുവരുന്നത് . ആളുകള്‍ ഒരുകാര്യവുമില്ലാതെ ഒരു രസത്തിന് വെറുതേ ചവയ്ക്കുന്ന ച്യൂയിംഗത്തിലുമുണ്ട് വലിയ അളവില്‍ മൈക്രോ പ്ലാസ്റ്റിക്.
ചൂയിങ്ഗത്തിന്റെ ഓരോ ഗ്രാമിലും നൂറ് മുതല്‍ ആയിരക്കണക്കിന് മൈക്രോപ്ലാസ്റ്റിക്കുകളാണ് അടങ്ങിയിരിക്കുന്നത്. ഇത് ഓരോ തവണ ചവയ്ക്കുമ്പോഴും സൂക്ഷമങ്ങളായ പ്ലാസ്റ്റിക്കുകള്‍ ശരീരത്തിലെത്തുന്നുണ്ടെന്നാണ് കണ്ടെത്തല്‍.
പോളിയെത്തീന്‍, പോളിവിനൈല്‍ അസറ്റേറ്റ് എന്നിവ ചൂയിങ്ഗത്തില്‍ അടങ്ങിയിട്ടുണ്ട്. ഇവ സാധാരണയായി ബാഗുകളിലും പശകളിലും ഉപയോഗിക്കുന്നവയാണ്. അതിനാല്‍ തന്നെ സ്വാഭാവികമായും ഇവ ശരീരത്തിന് ദോഷഫലങ്ങളാണ് ഉണ്ടാക്കുന്നത്. കാലങ്ങളായി മൈക്രോപ്ലാസ്റ്റിക്കുകള്‍ ശരരീരത്തിലെത്തുന്നത് വഴി പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ് കാത്തിരിക്കുന്നത്. ഡിമെന്‍ഷ്യ, നാഡീവ്യൂഹത്തിന് തകരാറുകള്‍ എന്നവ അവയില്‍ ചിലതുമാത്രം.
അഞ്ച് മില്ലീമീറ്ററില്‍ താഴെ നീളമുള്ള പ്ലാസ്റ്റിക്കുകളാണ് സാധാരണയായി മൈക്രോപ്ലാസ്റ്റിക്കുകള്‍ എന്ന് അറിയപ്പെടുന്നത്. ഭക്ഷണം പാഴ്സല്‍ ചെയ്യുന്ന കവറുകള്‍, കുപ്പിവെള്ളം, ചോപ്പിങ് ബോര്‍ഡ്, സ്പോഞ്ച് ഇവയെല്ലാം മൈക്രോപ്ലാസ്റ്റിക്കുകള്‍ ശരീരത്തിലെത്താനുള്ള മാര്‍ഗങ്ങളാണ്. ഓരോ വര്‍ഷവും ഒരു വ്യക്തിയുടെ ശരീരത്തിലേക്ക് 39000 മുതല്‍ 52000 വരെ മൈക്രോപ്ലാസ്റ്റിക്കുകള്‍ എത്തുന്നതായാണ് പഠനങ്ങള്‍ പറയുന്നത്.
മിനറല്‍ വാട്ടര്‍ മാത്രം കുടിക്കുന്ന വ്യക്തിയില്‍ വര്‍ഷത്തില്‍ 90000 മൈക്രോപ്ലാസ്റ്റക്കുകള്‍ എത്തുന്നുണ്ടെന്നും കണക്കുകള്‍ പറയുന്നു. അമിതമായ അളവില്‍ ഇത് ശരീരത്തില്‍ എത്തുന്നത് കരള്‍, കിഡ്ണി, രോഗപ്രധിരോധ സംവിധാനം, നാഡീവ്യൂഹം തുങ്ങിയവയെ ദോഷകരമായി ബാധിക്കും.