മനസിന്‍റെയും ശരീരത്തിന്‍റെയും ആരോഗ്യം ഏറ്റവും പ്രധാനപ്പെട്ടതാണ്. ശരീരത്തിന്‍റെ ചെറുപ്പം നിലനിര്‍ത്താനും ആരോഗ്യമുള്ള ഒരു മനസ് ആവശ്യമാണ്. മാനസികമായി സമ്മര്‍ദ്ദത്തിലാഴ്ത്തുന്ന കാര്യങ്ങളില്‍ നിന്ന് പരമാവധി അകന്ന് നില്‍ക്കുകയാണ് വേണ്ടത്. സമ്മര്‍ദം കൂടുമ്പോള്‍ കോശങ്ങള്‍ വേഗം നശിക്കുന്നു. എല്ലാ ദിവസവും ആര്‍ക്കും ഒരേപോലെയിരിക്കാന്‍ സാധിക്കില്ല, എന്നാല്‍ മൂഡ് ഓഫ് ദിനങ്ങളില്‍ നിന്ന് എളുപ്പം തിരിച്ചെത്താന്‍ സാധിക്കണം.
ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കുന്നതും, ഇഷ്ടപ്പെട്ട ഇടങ്ങളിലേക്ക് യാത്ര പോകുന്നതും പ്രിയപ്പെട്ട സുഹൃത്തുക്കള്‍ക്കുമൊക്കൊ മനസിനെ സമ്മര്‍ദ്ദത്തില്‍ നിന്ന് അകറ്റാന്‍ കഴിയും. ആയിരിക്കുന്ന ഇടങ്ങള്‍ വൃത്തിയായി സൂക്ഷിക്കുന്നത് പോസ്റ്റീവ് എനര്‍ജി നിറയ്ക്കുന്ന ഒന്നാണ്. കഴിഞ്ഞ് പോയ കാര്യങ്ങളെ ഓര്‍ത്ത് വിഷമിച്ചിട്ട് കാര്യമില്ലെന്ന് ഓര്‍ക്കുക. ഭാവിയെപ്പറ്റി കണക്കുകൂട്ടലുകള്‍ നല്ലതാണെങ്കിലും അമിതമായ ആശങ്കകളും ചിന്തകളും ദോഷം ചെയ്യും. ഒരു ടു–ഡൂ ലിസ്റ്റ് ഉണ്ടാക്കി സൂക്ഷിക്കുന്നത് നല്ല ആശയമാണ്. അത് തൃപ്തി വരുത്തുകയും ഡോപാമിന്‍റെ അളവ് ഉയര്‍ത്തുകയും ചെയ്യും. അമിതമായി ഡിപ്രെഷന്‍റെ പ്രശ്നമാണ് ഡോപാമിന്‍റെ അളവ് താഴോട്ട് പോകുന്നത്.
വീട്ടിലിരുന്നുള്ള വ്യായാമത്തേക്കാള്‍ കുറച്ചുകൂടി നല്ലതാണ് പുറത്ത് ശുദ്ധവായു ശ്വസിച്ച് നടക്കാന്‍ പോകുന്നത്. ദിവസം കുറച്ച് നേരം മെഡിറ്റേ്റ്റ് ചെയ്യുകയോ ബ്രീത്തിങ് എക്സര്‍സൈസ് ചെയ്യുകയോ ആവാം. അതുപോലെ പ്രശ്നങ്ങളെപ്പറ്റി ചിന്തിക്കുന്ന നേരത്തേക്ക് അവ പരിഹരിക്കുന്നതിനുള്ള മാര്‍ഗങ്ങളെപ്പറ്റി ആലോചിക്കുക. വിശ്വസിക്കാവുന്നവരോട് പ്രശ്നങ്ങള്‍ പങ്കിടുന്നതും നല്ലതാണ്.
ബെസ്റ്റെന്ന് ഉറപ്പുള്ളവരോട് സഹായം ചോദിക്കുകയുമാകാം. എല്ലാ പ്രശ്നത്തിനുമുള്ള പരിഹാരം നമുക്ക് തന്നെ ലഭിക്കമണമെന്നില്ല. കുട്ടികളോട് കൂട്ട് കൂടുന്നത് മനസിന്‍റെ ഭാരം കുറയ്ക്കും. അവരോടൊപ്പം കളിക്കുന്നത് ചെറുപ്പം നിലനിര്‍ത്തും. പിറന്നാളുകള്‍ പോലുള്ള ദിനങ്ങള്‍ ആഘോഷിക്കുന്നതുമൊക്കെ നല്ലതാണ്. പ്രായം കൂടുന്നതോര്‍ത്ത് പിറന്നാളുകള്‍ ആഘോഷിക്കാതിരിക്കരുത്. നെഗറ്റീവ് വാക്കുകള്‍ ഉപോയഗിക്കാതിരിക്കുന്നതും മനസിന് നല്ല മാറ്റം കൊണ്ടുവരും