depression-1

ചെറിയ പരാജയങ്ങളോ പ്രശ്നങ്ങളോ ഉണ്ടയാൽ തന്നെ പലരും ജീവിതം മടുത്തെന്നാണ് പറയാറ്. ചില പരാജയങ്ങള്‍ക്ക് ചിലര്‍ ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിക്കാറുണ്ട്. പരാജയപ്പെട്ട തന്നെ ചുറ്റുമുള്ളവര്‍ എങ്ങനെയായിരിക്കും വിലയിരുത്തുക, അവര്‍ തന്നെ കളിയാക്കില്ലേ തുടങ്ങി നിരവധി ധാരണകളാണ് ഇത്തരം ചിന്തയിലേക്ക് നയിക്കാന്‍ കാരണമാകുന്നത്. ഇത്തരം ചിന്തകള്‍ക്ക് കടിഞ്ഞാണിട്ട് പരാജയത്തില്‍ നിന്ന് മുന്നേറണ്ടതും ആവശ്യമാണ്. 

depression

വിഷാദത്തിലേക്ക് കൂപ്പുകുത്തുന്നവരുടെ എണ്ണം കൂടിവരുന്ന സമയമാണ്. വിഷാദത്തിന്‍റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

1. രണ്ടാഴ്ചയില്‍ കൂടുതല്‍ നിലനില്‍ക്കുന്ന വിഷാദ ഭാവം

2. ക്ഷീണം

3. താല്‍പ്പര്യക്കുറവ്

4. ഉറക്കക്കുറവ്

5. വിശപ്പില്ലായ്മ

6. ജീവിതം മടുത്തെന്ന ചിന്ത

ഇത്തരത്തില്‍ വിഷാദരോഗത്തിന്‍റെ പിടിയില്‍ അകപ്പെട്ടെന്ന് തോന്നിയാല്‍ ആദ്യം വേണ്ടത് ചികില്‍സ നേടുക എന്നതാണ്. അതിന് മടിച്ചു നില്‍ക്കേണ്ട ആവശ്യമില്ല. ഇത്തരത്തില്‍ വേണ്ട കാര്യങ്ങള്‍ ചെയ്യാത്തവര്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലേക്കും അതിലുപരി മദ്യം, മയക്കുമരുന്ന്, ആത്മഹത്യ പ്രവണത തുടങ്ങിയ തെറ്റായ ചിന്തകളിലേക്കും പോകാന്‍ സാധ്യത ഏറെയാണ്. 

depression-3

സമ്മര്‍ദത്തെ നിയന്ത്രിക്കാന്‍ യോഗ, വ്യായാമം എന്നിവക്ക് ആകാം. ദിവസത്തില്‍ 20 മിനിറ്റ് എങ്കിലും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണം. നല്ല ഉറക്കവും മാനസികാരോഗ്യത്തില്‍ പ്രാധാന്യമാണ്. ഒരു ദിവസം ആറു മുതല്‍ എട്ടുമണിക്കൂര്‍ വരെയെങ്കിലും തടസമില്ലാത്ത ഉറക്കം ലഭിക്കണം. പ്രശ്നങ്ങളെക്കുറിച്ച് അടുപ്പമുള്ളവരോടും വിശ്വാസമുള്ളവരോടും തുറന്ന് സംസാരിക്കുക. ഇത്തരം ചെറിയ കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ വലിയ മാനസിക സമ്മര്‍ദത്തില്‍ നിന്നും വിഷാദരോഗത്തില്‍ നിന്നും ഒരുപരിധി വരെ രക്ഷനേടാം. 

ENGLISH SUMMARY:

Feeling tired of life?