sensitive-person

AI Generated Images

TOPICS COVERED

സെന്‍സിറ്റീവായ ആളുകളെ പറ്റിയുള്ള പുതിയ പഠനം പുറത്തുവന്നിരിക്കുകയാണ്. ജപ്പാനിലുള്ള ഒസാക്ക യൂണിവേഴ്​സിറ്റിയിലെ ഗവേഷകരാണ് സെന്‍സിറ്റീവായ വ്യക്തികളെ പറ്റിയുള്ള രസകരമായ പഠനം നടത്തിയത്. ഇവര്‍ക്ക് ജോലി സ്ഥലത്ത് മറ്റുള്ളവരെ അപേക്ഷിച്ച് സമ്മര്‍ദം കൂടുതലാവാനാണ് സാധ്യത. അതേസമയം സെന്‍സിറ്റീവായ ആളുകള്‍ക്ക് മറ്റുള്ളവരോട് കൂടുതല്‍ സഹാനുഭൂതി പ്രകടിപ്പിക്കുവാനുമാകും. ഇങ്ങനെ തൊഴിലിടത്ത് രണ്ട് തരത്തിലുള്ള സ്വഭാവം കാണിക്കുന്നവരാവും സെന്‍സിറ്റീവായ ആളുകള്‍. 

ജോലി ചെയ്യുന്ന ആളുകളില്‍ 26 ശതമാനവും സെന്‍സിറ്റീവായവരാണെന്ന് പഠനത്തില്‍ കണ്ടെത്തി. ഇവരില്‍ സംവേദന ക്ഷമത ഉയര്‍ന്നിരിക്കുന്നതിനാല്‍ മറ്റുള്ളവരോട് കൂടുതല്‍ ക്രിയാത്​മകമായി പെരുമാറാനും ആഴത്തിലുള്ള ബന്ധം വളര്‍ത്താനും സാധിക്കുന്നു. ഇത് തൊഴില്‍ അന്തരീക്ഷത്തെ കൂടുതല്‍ ആരോഗ്യപ്രദമാക്കും. മറ്റുള്ളവരുടെ വികാരങ്ങള്‍ പോലും ഇവരെ ബാധിക്കും. ഇവരുെട സ്വകാര്യജീവിതം സങ്കീര്‍ണമായിരിക്കും. ഇവര്‍ സംഗീതത്തോട് തല്‍പരരായിരിക്കും. 18 വയസിന് മുകളിലുള്ള ജോലി ചെയ്യുന്ന 296 വ്യക്തികളില്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് പഠനം നടത്തിയത്. 

ENGLISH SUMMARY:

A study of workplace behavior of sensitive people