phobias-of-bollywood-stars

TOPICS COVERED

പലതരം ഫോബിയകളെക്കുറിച്ച് കേട്ടിട്ടില്ലേ? ഉയരത്തോട്, ഇരുട്ടിനോട്, വെള്ളത്തോട്, ഇങ്ങനെ നീണ്ടുപോകുന്നു പലവിധ പേടികള്‍. എന്നാല്‍ ചില ഫോബിയകള്‍ കേട്ടാല്‍ നമുക്ക് വളരെ വിചിത്രമായി തോന്നാം. വെള്ളിത്തിരയിലെ ചില മിന്നും താരങ്ങള്‍ക്കും ഇത്തരത്തിലുള്ള വിചിത്രമായ ചില ഫോബിയകളുണ്ട്. എന്തൊക്കെയെന്ന് നോക്കാം...

കത്രീന കൈഫ്

ബോളിവുഡ് താരം കത്രീന കൈഫിന് തക്കാളിയോടാണ് പേടി. ‘സിന്ദ്ഗി നാ മിലേ ദുബാര’യിലെ തക്കാളി ഫെസ്റ്റിവല്‍ സീനോടെയാണ് ഈ ഫോബിയ വര്‍ധിച്ചതത്രെ. ഈ തക്കാളിപ്പേടി കാരണം. ടൊമാറ്റോ കെച്ചപ്പിന്‍റെ പരസ്യത്തില്‍ നിന്നു പോലും അവര്‍ വിട്ടുനിന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

അഭിഷേക് ബച്ചന്‍

കത്രീനയ്ക്ക് തക്കാളിയോടാണ് ഭയമെങ്കില്‍ സൂപ്പര്‍ താരം അഭിഷേക് ബച്ചന്  പഴങ്ങളെയാണ് പേടി. തന്‍റെ ഡയറ്റില്‍ അഭിഷേക് പഴങ്ങള്‍ ഉള്‍പ്പെടുത്താറില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

അര്‍ജുന്‍ കപൂര്‍

അര്‍ജുന്‍ കപൂറിന്‍റെ പേടി സീലിങ് ഫാനിനോടാണ്. അതുകൊണ്ടു തന്നെ തന്‍റെ വീട്ടില്‍ ഒരൊറ്റ സീലിങ് ഫാന്‍ പോലുമില്ലെന്ന് താരം പറയുന്നു.

ഷാരുഖ് ഖാന്‍

ബോളിവുഡിന്‍റെ കിങ് ഷാരുഖിന് കുതിരകളെ പേടിയാണത്രെ. ‘കരണ്‍ അര്‍ജുന്‍’ സിനിമയിലെ കുതിയരോട്ട സീനോടെയാണ് ഈ ഭയം വര്‍ധിച്ചതെന്നാണ് വിവരം.

ആമിര്‍ ഖാന്‍

ആമിര്‍ ഖാനെ പിന്തുടരുന്നത് തനാറ്റോഫോബിയയാണ്. അതായത് മരണത്തോടുള്ള അമിതമായ പേടി. ദംഗലിന്‍റെ ഷൂട്ടിനിടയിലാണ് താരം ഈ ഫോബിയയെക്കുറിച്ച് വെളിപ്പെടുത്തിയത്.

കങ്കണ റനൗട്ട്

കങ്കണയ്ക്ക് പാമ്പുകളെയാണ് പേടി. കൂടാതെ വാഹനമോടിക്കാനും ഭയമാണെന്നാണ് റിപ്പോര്‍ട്ട്

രണ്‍ബീര്‍ കപൂര്‍

രണ്‍ബീര്‍ കപൂര്‍  ഭയക്കുന്നത് ചിലന്തിയെയും പാറ്റയെയുമാണ്.

ആലിയ ഭട്ട്

ആലിയ ഭട്ടിന് ഇരുട്ട് പേടിയാണത്രെ. രാത്രി ഉറങ്ങുമ്പോള്‍ ചെറിയ ഡിം ലൈറ്റ് നിര്‍ബന്ധമാണെന്നാണ് താരം പറയുന്നത്.

സോനം കപൂര്‍ 

സോനം കപൂറിനുള്ളത് ക്ലോസ്ട്രോഫോബിയയാണ്. അതായത് ഇടുങ്ങിയ സ്ഥലങ്ങളോടുളള ഭയം.

വിചിത്രമായ ഇത്തരം ഫോബിയകളെക്കുറിച്ച് കേട്ടാല്‍ ചിരി വരുമെങ്കിലും സംഗതി അല്‍പം ഗൗരവമുള്ളതാണ്. ഒരു വ്യക്തിയെ ശാരീരികമായും  വൈകാരികമായും ബാധിക്കുന്ന ഒന്നാണ് ഇത്തരം ഫോബിയകള്‍. ഭയക്കുന്ന വസ്തുക്കളുടെ സാന്നിധ്യത്തില്‍ ഉത്കണ്ഠ, ഓക്കാനം, വിറയല്‍ , തലകറക്കം എന്നിവയും കണ്ടു വരാറുണ്ട്. കൗണ്‍സലിങ്ങിലൂടെ ഈ അവസ്ഥ ഒരു പരിധി വരെ മറികടക്കാവുന്നതാണ്. എന്തെല്ലാമാണ് നിങ്ങളുടെ ഫോബിയകള്‍..?

ENGLISH SUMMARY:

Bollywood celebrities and their phobias