ന്യൂജന്‍കാലത്ത് യുവാക്കള്‍ക്കെന്താ സന്തോഷിക്കാന്‍ ഒന്നുമില്ലേ? സാങ്കേതിക മുന്നേറ്റത്തിന്‍റെ ഈ കാലത്ത് എല്ലാം വിരല്‍ത്തുമ്പിലുണ്ടെന്ന് പറയുമ്പോഴും അതൊന്നും യുവജനങ്ങളെ ഉത്തേജിപ്പിക്കുന്നില്ലേ? ഇല്ലെന്നാണ് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത് . യുവാക്കളില്‍ മുമ്പത്തേതിനേക്കാള്‍ മാനസിക സന്തോഷം കുറയുന്നന്നാണ് കണക്കുകള്‍ പറയുന്നത്.
അമേരിക്ക ആസ്ഥാനമായുള്ള നാഷണൽ ബ്യൂറോ ഓഫ് ഇക്കണോമിക് റിസർച്ച്(NBER) ഈ വിഷയത്തില്‍ വിശദമായൊരു പഠനമാണ് നടത്തിയത്. കഴിഞ്ഞകാലങ്ങളില്‍ യുവാക്കള്‍ക്കിടയിലുണ്ടായിരുന്ന ജീവിത സംതൃപ്തിയും, സന്തോഷവും ഇപ്പോള്‍ താരതമ്യേനെ കുറവാണെന്ന് പഠനത്തില്‍ തെളിഞ്ഞത്. ഓസ്ട്രേലിയ, കാനഡ, അയർലൻഡ്, ന്യൂസിലാൻഡ്, ബ്രിട്ടണ്‍, യുഎസ് എന്നിവിടങ്ങളിലായി നടന്ന 11 സർവേകളിൽ നിന്ന് ശേഖരിച്ച ഡാറ്റ പരിശോധിച്ചാണ് പഠനം. എന്നാൽ ലോകത്തിന്‍റെ മറ്റു ഭാഗങ്ങളിൽ നിന്നുള്ള പഠനങ്ങളും ഈ കാര്യങ്ങള്‍ ശരിവയ്ക്കുന്നുണ്ട്.
12 നും 25 നും ഇടയിൽ പ്രായമുള്ള ചെറുപ്പക്കാരിലും കൗമാരക്കാരിലും മാനസിക സന്തോഷത്തിന്‍റെ കുറവ് പ്രകടമാണെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. എന്നാല്‍ പ്രായമായവരിൽ ജീവിത സംതൃപ്തി വർദ്ധിക്കുന്നതായും പഠനത്തില്‍ പറയുന്നുണ്ട്. കോവിഡിന് ശേഷം ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ വ്യാപനവും, സാമ്പത്തികമായ അനിശ്ചിതത്വവും യുവാക്കളെ സ്വാധീനിച്ചിട്ടുണ്ട് . സ്മാര്‍ട്ട് ഫോണുകളുടെയും ഇന്‍റര്‍നെറ്റിന്‍റെയും ഉപയോഗത്തിലുണ്ടായ വര്‍ധനയും യുവാക്കളുടെ മാനസകാരോഗ്യത്തെ നിര്‍ണയിക്കുന്നതില്‍ പ്രധാനപങ്ക് വഹിക്കുന്നു.
മുന്‍തലമുറയില്‍ നിന്ന് പുതിയ തലമുറയെ വേര്‍തിരിക്കുന്നതും ഇതുതന്നെയെന്നും ഗവേഷകര്‍ പറയുന്നു. 2024-ലെ വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് അനുസരിച്ച്, കോവിഡ്-19ന് ശേഷം ആഗോളതലത്തിൽ 30 വയസ്സിന് താഴെയുള്ള യുവാക്കളുടെ മാനസികാരോഗ്യത്തില്‍ വലിയതോതില്‍ ഇടിവും ഉണ്ടായിട്ടുണ്ട്.
ഇന്‍റര്‍നെറ്റും സോഷ്യമീഡിയിയും മാത്രമല്ല സാമ്പത്തിക ബുദ്ധിമുട്ടുകളും ഏകാന്തതയും ഇതിന് കാരണമാകാമെന്നും പഠനം സൂചിപ്പിക്കുന്നുണ്ട്. വ്യക്തികളുമായുള്ള ഇടപെടലുകള്‍ കുറയുക, സാമൂഹിക സമ്പര്‍ക്കം ഇല്ലാതാവുക, സാമ്പത്തിക സ്ഥിരതയില്ലായ്മ എന്നിവയെല്ലാം ജീവിത സംതൃപ്തിയെയും മാനസികാരോഗ്യത്തെയും ബാധിക്കുന്ന ഘടകങ്ങളാണ്.