benefits-of-avoiding-sugar

TOPICS COVERED

നമ്മുടെ ഭക്ഷണരീതിയില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ് പഞ്ചസാര.പ്രഭാത ഭക്ഷണം മുതല്‍ പല തരത്തില്‍ നമ്മള്‍ പഞ്ചസാര ഭക്ഷിക്കുന്നു.മധുരമില്ലാത്ത ഒരു ഭക്ഷണക്രമത്തെക്കുറിച്ച് ചിന്തിക്കാന്‍ തന്നെ നമ്മില്‍ പലര്‍ക്കും കഴിയില്ല. എന്നാല്‍ പഞ്ചസാരയുടെ അമിതമായ ഉപയോഗം പല ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകുന്നുണ്ട്. 

അമിതമായ പഞ്ചസാരയുടെ ഉപയോഗം കലോറി വര്‍ധിപ്പിക്കുകയും അമിത വണ്ണം, പ്രമേഹം, രക്തസമ്മര്‍ദം,ഹൃദ്രോഗം തുടങ്ങിയവയ്ക്ക് കാരണമാകുകയും ചെയ്യുന്നു. ഭക്ഷണക്രമത്തില്‍ നിന്നും പഞ്ചസാര ഒഴിവാക്കിയാലുളള ഗുണങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.

രകതത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു

ഭക്ഷണക്രമത്തില്‍ നിന്നും പഞ്ചസാര ഒഴിവാക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നു.അതുവഴി പ്രമേഹസാധ്യതയെ നിയന്ത്രിക്കാന്‍ സാധിക്കുന്നു.

ദഹനത്തെ സഹായിക്കുന്നു

പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുന്നത് ദഹനപ്രക്രിയയെ സഹായിക്കുന്നു. ദഹനപ്രശ്നങ്ങള്‍ തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്നു

പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത് കലോറി ഉപയോഗം കുറയ്ക്കാന്‍ സഹായിക്കുന്നു. അതുവഴി അമിത വണ്ണത്തെ തടയാന്‍ സാധിക്കുന്നു.

ഊര്‍ജം നല്‍കുന്നു

പഞ്ചസാര ഒഴിവാക്കുന്നതിലൂടെ ഊര്‍ജം നിലനിര്‍ത്താനും ക്ഷീണം അകറ്റാനും സഹായിക്കുന്നു.

ഹൃദ്രോഗ സാധ്യത കുറയ്ക്കാം

പഞ്ചസാര നിയന്ത്രിക്കുന്നതിലൂടെ ഉയര്‍ന്ന രക്സതമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ സാധിക്കുന്നു.കൂടാതെ ഹൃദ്രോഗസാധ്യത കുറയ്ക്കാനും ഹൃദയത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും സാധിക്കുന്നു.

മാനസികാരോഗ്യം

പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുന്ന് മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ സാധിക്കുന്നു.

പല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു

പഞ്ചസാര ഉപേക്ഷിക്കുന്നത് വഴി പല്ലിന്‍റെയും മോണയുടെയും ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു

ചര്‍മസംരക്ഷണം

ചര്‍മസംരക്ഷണത്തിനും പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുന്നത് സഹായകരമാണ്. ചര്‍മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും തിളക്കം നിലനിര്‍ത്താനും പഞ്ചസാര ഉപേക്ഷിക്കുന്നതിലൂടെ സാധിക്കുന്നു.

(ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുന്നതിന് മുന്‍പ് ആരോഗ്യ വിദഗ്ധന്‍റെയോ ന്യൂട്രീഷന്‍റെയോ ഉപദേശം തേടുക)

ENGLISH SUMMARY:

Benefits of Quitting Sugar From Diet