2024 ലെ സുപ്രധാന മാറ്റം പങ്കുവച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ക്രിക്കറ്റർ സഞ്ജു സാംസണിന്റെ ഭാര്യ ചാരുലത രമേഷ്. അമിത ഭാരം കുറച്ചുകൊണ്ടുള്ളതാണ് വീഡിയോയാണ് പുതുവര്‍ഷത്തലേന്ന് ചാരുലത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ഈ വിഡിയോ പങ്കുവെയ്ക്കണമോയെന്ന് പലതവണ ആലോചിച്ചു എന്നു പറഞ്ഞാണ് ചാരുലതയുടെ പോസ്റ്റ്.
‘മെലിയുന്നത് ജീവിത്തിലെ ഏറ്റവും വലിയ നേട്ടമാണെന്ന തരത്തിൽ അവതരിപ്പിക്കാൻ തനിക്ക് താല്‍പര്യമില്ല. നിങ്ങൾ തടിക്കുകയും മെലിയുകയും കറുക്കുകയും വെളുക്കുകയും ചെയ്യാം. സ്വയം സ്നേഹിക്കാൻ പഠിക്കൂ. സന്തോഷമായിരിക്കാൻ ശ്രമിക്കൂ, 2025ലും സന്തോഷത്തോടെ ഇരിക്കാൻ ശ്രമിക്കൂ', എന്ന വരികളോടെയാണ് ശരീരഭാരം കുറക്കുന്നതിന് മുൻപും പിൻപും ഉള്ള വീഡിയോ ചാരുലത പങ്കിട്ടിരിക്കുന്നത്. ഇതിനോടകം 5.2 മില്യണിലധികം കാഴ്ചകാരാണ് വിഡിയോയ്ക്കുള്ളത്.
വിഡിയോയ്ക്ക് താഴെ ചാരുലതയുടെ മാറ്റത്തെ കയ്യടിയോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. 'ഹോ പൊളി ഒരു മാറ്റം ആരാണ് ആഗ്രഹിക്കാത്തത്' എന്നാണ് ഒരു കമന്‍റ്. സഞ്ജുവിന്റെ വൈഫിനെ പോലെ ഉണ്ട് എന്ന് കമന്റ് ഇടാൻ വരായിരുന്നു, സഞ്ജുന്റെ വൈഫിന്റെ ഒരു മുഖചായ ഉണ്ടല്ലോ എന്നു വിചാരിച്ചു id നോക്കിയപ്പോ. കുട്ടിമാമ ഞാൻ ഞെട്ടി മാമ എന്നും കമന്‍റുകളുണ്ട്.
2018 ഡിസംബര്‍ 22 ന് കോവളത്തായിരുന്ന ചാരുലത രമേഷും സഞ്ജു സാംസണും തമ്മിലുള്ള വിവാഹം. മാർ ഇവാനിയോസ് കോളജിൽ സഞ്ജുവിന്റെ സഹപാഠിയായിരുന്നു ചാരുലത. 5 വർഷം നീണ്ട പ്രണയത്തിനു ശേഷമാണ് ഇരുവരുടെയും വിവാഹം.