TOPICS COVERED

സ്ത്രീകള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് കുറഞ്ഞാല്‍ അകാലമരണം സംഭവിക്കുമെന്ന് പഠന റിപ്പോര്‍ട്ട്. കൂടുതല്‍ തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ കാലം ജീവിക്കാന്‍ കഴിയുമെന്നാണ് പുതിയ പഠനം. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതാണ് കാരണം. ആഴ്ചയില്‍ ഒരിക്കലെങ്കിലും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാത്ത സ്ത്രീകളില്‍ അകാലമരണത്തിനുള്ള സാധ്യതയുണ്ടെന്ന് പഠനത്തില്‍ പറയുന്നത്. 2005നും 2010നുമിടയിലെ യുഎസ് നാഷണല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂട്രീഷന്‍ എക്‌സാമിനേഷന്‍ സര്‍വേയുടെ (NHANES) ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള ഒരു സമീപകാല പഠനത്തിലാണ് ഈ കണ്ടെത്തല്‍

20നും 59നും ഇടയില്‍ പ്രായമുള്ള സ്ത്രീകളില്‍ അപൂര്‍വമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നവരില്‍ ആഴ്ചയില്‍ ഒരു തവണയെങ്കിലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പടുന്നവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ മരണസാധ്യത 70 ശതമാനം അധികമാണെന്നും പഠനത്തില്‍ പറയുന്നു. 

മിനസോട്ടയിലെ വാള്‍ഡന്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. 20 വയസ്സിന് മുകളില്‍ പ്രായമുള്ള 14,542 പേരിലാണ് പഠനം നടത്തിയത്. ഇവരുടെ നാഷണല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂട്രീഷന്‍ എക്‌സാമിനേഷന്‍ സര്‍വെയില്‍ നിന്നുള്ള വിവരങ്ങള്‍ വിശകലനം ചെയ്താണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. സ്ത്രീകള്‍ക്ക് ആഴ്ചയില്‍ ഒരു തവണയിലധികം ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് ഗുണകരമാകുമെന്ന് പഠനത്തില്‍ പറയുന്നു.

ENGLISH SUMMARY:

Women can live longer if they have sex more often; Study report