ലൈംഗികതയില്‍ ആണിനും പെണ്ണിനും വേറിട്ട അനുഭവങ്ങളാണ്. സെക്സിനുശേഷം പുരുഷന്‍മാര്‍ എളുപ്പത്തില്‍ കൂളായിരിക്കുമ്പോള്‍ സ്ത്രീകള്‍ക്ക് വൈകാരിക അനുഭവങ്ങള്‍ കൂടുതലായിരിക്കും. ഇത് പ്രത്യേകിച്ച് പ്രണയമൊന്നുമില്ലാതെ സംഭവിക്കുന്ന സെക്സിലും ഉണ്ടായേക്കാം. ഉപാധികളൊന്നുമില്ലാതെ ലൈംഗിക ആസ്വാദനത്തിനായി മാത്രമുള്ള ബന്ധത്തെയാണ് കാഷ്വല്‍ സെക്സ് എന്ന് പറയുന്നത്. ഇത്തരത്തിലുള്ള ബന്ധങ്ങള്‍ പുരുഷന് വളരെ എളുപ്പവും സ്ത്രീക്ക് അല്‍പ്പം സങ്കീര്‍ണവുമായാണ് പൊതുവെ കണ്ടുവരുന്നത്.
ബാധ്യതയില്ലാതെ കെട്ടുപാടുകളില്ലാതെ സംതൃപ്തി കണ്ടെത്താന്‍ പുരുഷന് കഴിയും. എന്നാൽ സ്ത്രീകൾ സെക്സ് പ്രണയത്തിലേക്ക് വളരാൻ കൂടുതൽ സാധ്യതയുള്ളവരാണ്. പുരുഷന്മാർക്ക് അവരുടെ ബന്ധത്തിലെ ഫിസിക്കൽ ഭാഗത്തേക്ക് മാത്രം നീങ്ങുക എളുപ്പമാണെങ്കില്‍ സ്ത്രീകൾ വൈകാരിക അടുപ്പത്തിലേക്കാണ് കൂടുതല്‍ ചെന്ന് ചാടുക. കെട്ടുപാടുകളില്ലാതെ ലൈംഗികബന്ധത്തിലേര്‍പ്പെട്ട ആളിനോട് പുരുഷന് പ്രണയമൊന്നും തോന്നണമെന്നില്ല. എന്നാല്‍ സ്‌ത്രീകളെ സംബന്ധിച്ച് ലൈംഗിക ബന്ധത്തിന് മുന്‍പ് പ്രണയമില്ലെങ്കില്‍ പോലും ചിലപ്പോള്‍ ആ ബന്ധം അവരില്‍ പ്രണയം ജനിപ്പിച്ചേക്കാം. ഇതിന് പിന്നിലുള്ള രഹസ്യം ഇരുവരുടെയും ശരീരത്തില്‍ ഉത്‌പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണുകളിലെ വൈവിധ്യമാണ് എന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ സ്‌ത്രീകളില്‍ ഓക്‌സിടോസിനും പുരുഷന്മാരില്‍ ടെസ്റ്റോസ്‌റ്റെറോണുമാണ് ഉത്‌പാദിപ്പിക്കപ്പെടുക. പ്രണയം തോന്നിയ ആളോടൊത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ മാത്രമാണ് പുരുഷനില്‍ ഓക്‌സിടോസിന്‍ ഉണ്ടാവുക. ദൗര്‍ഭാഗ്യവശാല്‍ സെക്സ് കഴിഞ്ഞാൽ ഈ ഹോർമോൺ സ്ത്രീകളിൽ മാത്രമാണ് പ്രവർത്തിക്കുന്നത്. ലവ് ഹോർമോൺ എന്ന് കൂടി അറിയപ്പെടുന്ന ഓക്‌സിടോസിനാണ് കാഷ്വല്‍ സെക്‌സിന് ശേഷവും സ്‌ത്രീകളില്‍ വൈകാരിക അടുപ്പം ജനിപ്പിക്കുന്നത്. ഒരു പുരുഷനോടൊത്ത് പല തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ സ്‌ത്രീ പ്രണയത്തിലാകുന്നതിനും കാരണക്കാരന്‍ യഥാര്‍ഥത്തില്‍ ഈ ഹോര്‍മോണ്‍ ആണ്. എന്നാല്‍ പുരുഷന്മാരില്‍ ഇത് സംഭവിക്കണമെന്നില്ല. പല തവണ ഗാഢമായ ലൈംഗിക ബന്ധത്തിന് ശേഷവും പുരുഷന് പ്രണയം തോന്നാതിരിക്കുന്നതും സ്‌ത്രീകള്‍ക്ക് പ്രണയമുണ്ടാകുന്നതുമൊക്കെ ഹോര്‍മോണ്‍ വ്യതിയാനത്തിന്‍റെ കളികളാണ്.