k-rail

സില്‍വര്‍ലൈന്‍ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാന്‍ 2000 കോടി. സില്‍വര്‍ലൈന്‍ പ്രാരംഭപ്രവര്‍ത്തനം തുടങ്ങിയെന്ന് ധനമന്ത്രി വ്യക്തമാക്കി. അതേസമയം, കെ എസ്ആർടിസി നവീകരണത്തിനും പുനരുദ്ധാരണത്തിനും 1030 കോടി രൂപ അനുവദിച്ചു. എംസി റോഡ് വികസനത്തിനും കൊല്ലം–ചെങ്കോട്ട റോഡ് വികസനത്തിനും 1500 കോടി.

 

തിരുവനന്തപുരത്ത് 79 കി.മീ. ഔട്ടര്‍ റിങ് റോഡ്. ഭൂമി ഏറ്റെടുക്കാന്‍ ആയിരം കോടി ബജറ്റിൽ അനുവദിച്ചു. തുറമുഖവികസനത്തിന് 80 കോടി. ആലപ്പുഴയെ സമുദ്ര വിനോദസഞ്ചാരകേന്ദ്രമാക്കും. 20 റോഡ് ജംക്ഷനുകള്‍ വികസിപ്പിക്കാന്‍ 200 കോടി രൂപ അനുവദിച്ചു. 6 ബൈപാസുകള്‍ നിര്‍മിക്കാനും സ്ഥലമേറ്റെടുക്കാനും 200 കോടിയും അനുവദിച്ചു.