2 ലക്ഷം രൂപ വരെ വിലയുള്ള മോട്ടോര്‍ സൈക്കിളുകള്‍ക്ക് ഒരു ശതമാനം അധികനികുതി. പഴയ വാഹനങ്ങള്‍ക്കുള്ള ഹരിതനികുതി 50 % വര്‍ധിപ്പിച്ചു; 10 കോടി അധികവരുമാനം ഇതിലൂടെ നേടും. മോട്ടോര്‍വാഹന നികുതി കുടിശിക ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ഈ വര്‍ഷവും തുടരും. ടൂറിസം വകുപ്പിന്റെ കരാര്‍ കാരവനുകളുടെ നികുതി 1000 രൂപയില്‍ നിന്ന് 500 രൂപയായി കുറച്ചു.