പുതിയ വസ്ത്രങ്ങൾ ഇല്ലാതെ ദീപാവലി ആഘോഷങ്ങൾ പൂർണമാകില്ല. റെഡിമേഡ് വസ്ത്രങ്ങളുടെ കാലമാണെങ്കിലും, വസ്ത്രങ്ങൾ തൈപ്പിച്ച് ഉപയോഗിക്കുന്നവരുടെ എണ്ണം കുറവല്ല. ചെന്നൈ ടി നഗറിലുള്ള ഈ കടകളിലെ ജീവനക്കാർ ഏതു തുണി നൽകിയാലും മണിക്കൂറുകൾക്കകം റെഡിയാകും. ഒരു മണിക്കൂർ കൊണ്ട് വസ്ത്രം തയ്ച്ചു നൽകുമെന്ന ബോർഡ് പ്രദർശിപ്പിച്ചാണ് സേവനം. സ്ത്രീകളാണ് കൂടുതലായും വസ്ത്രങ്ങൾ തൈപ്പിക്കാൻ എത്തുന്നത്.
ബോഡുകൾ മുൻപേ സ്ഥാപിച്ചു എങ്കിലും ദീപാവലി കാലമാണ് ലക്ഷ്യം. വിവിധ ഡിസൈനുകളിൽ വസ്ത്രങ്ങൾ തൈപ്പിക്കാൻ നിരവധി ആളുകളാണ് എത്തുന്നത്. എല്ലാവർക്കും ഒരു മണിക്കൂറിനുള്ളിൽ തയ്യൽ പൂർത്തിയാക്കി നൽകാൻ തൊഴിലാളികൾ ഇടവേളകളില്ലാതെ ജോലിയെടുക്കുകയാണ്. ഒരുഭാഗത്ത് തുടർച്ചയായി തയ്യൽ നടക്കുമ്പോൾ മറുഭാഗത്ത് വസ്ത്രങ്ങളുമായി എത്തിയവരെ ഒപ്പം ഇരുത്തി ഡിസൈനുകൾ തുന്നി ചേർക്കുന്നവരുമുണ്ട്.
എന്നാൽ മുൻ വർഷങ്ങളിലേതു പോലെ വൻ തിരക്ക് അനുഭവപ്പെടാത്തതിന്റെ വിഷമവും ഇവർക്ക് പങ്കുവെക്കാനുണ്ട്. എങ്കിലും ഉപജീവനത്തിനായി പോരാടുന്ന തയ്യൽ തൊഴിലാളികൾക്ക് ദീപാവലികാലം വലിയ അനുഗ്രഹമാണ്. വരും ദിവസങ്ങളിൽ കൂടുതൽ ആളുകൾ കടകളിലേക്ക് എത്തും എന്നാണ് ഇവരുടെ പ്രതീക്ഷ.
Chennai tailors ready to set diwali dresses within one hour
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.