സ്പാനിഷ് ഇതിഹാസം ഐക്കര്‍ കസിയസിനൊപ്പം ലോകകപ്പ് ട്രോഫി അനാവരണം ചെയ്ത് സൂപ്പര്‍താരം ദീപിക പദുക്കോണ്‍.  ആദ്യമായാണ് ലോകവേദിയില്‍ ഒരു  ഇന്ത്യന്‍ താരത്തെ തേടി ഇത്തരമൊരു അവസരമെത്തുന്നത്.

 

ലോകം മുഴുവന്‍ ഉറ്റുനോക്കിയ നിമിഷം ലോകകിരീടം ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ അവതരിപ്പിച്ചത് മുന്‍ സ്പാനിഷ് ഗോള്‍കീപ്പര്‍ ഐക്കര്‍ കസിയസും ദീപിക പദുക്കോണം ചേര്‍ന്ന്. വെളുത്ത ഫുള്‍ സ്ലീവ് ഷര്‍ട്ടും കറുത്ത സ്കേര്‍ട്ടും ലെതര്‍ ജാക്കറ്റും കറുത്ത ബൂട്ടുമായിരുന്നു ദീപികയുടെ വേഷം 

 

ഫ്രഞ്ച് ആഡംബര ബ്രാന്‍ഡായ ലൂയിസ് വിറ്റന്‍റെ ബ്രാന്‍ഡ് അംബാസഡറായതോടെയാണ് ദിപീകയെ തേടി ലോകവേദിയിലേയ്ക്ക് ക്ഷണമെത്തിയത്.  ലൂയിസ് വിറ്റന്റെ ട്രങ്കിലാണ് ലോകകപ്പ് സൂക്ഷിക്കുന്നത്. ഗ്യാലറിയില്‍ മല്‍സരം കാണാന്‍ മലയാളത്തിന്റെ ഇഷ്ടതാരങ്ങളായ മമ്മൂട്ടിയും മോഹലാലുമുണ്ടായിരുന്നു. എത്രനല്ല അന്തരീക്ഷം, എത്ര നല്ല നിമിഷം ഗ്യാലറിയില്‍ നിന്നുള്ള ചിത്രം പങ്കുവച്ച് മമ്മൂട്ടി കുറിച്ചു. എല്ലാവരെയും പോലെ ഏറ്റവും മികച്ച മല്‍സരം കാണാന്‍ കാത്തിരിക്കുന്നുവെന്ന് മോഹന്‍ലാല്‍