karntaka
സമകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പലപ്പോഴും അപ്രാപ്യമെന്നും വിഡ്ഢിത്തമെന്നും എന്തൊരു തമാശയെന്നും ഉള്ളിന്‍റെ ഉള്ളാലെ ഏതൊരു കോണ്‍ഗ്രസുകാരനും അറിയാതെ ചിന്തിച്ചുപോവുന്ന ഒന്നാണ് ബിജെപിയെ തോല്‍പിച്ചുള്ള കോണ്‍ഗ്രസിന്‍റെ പടയോട്ടം. അത് പക്ഷേ ഇങ്ങിവിടെ ദക്ഷിണേന്ത്യയില്‍ താമരക്കുമ്പിളില്‍ നിന്ന ഏക സംസ്ഥാനമായ കര്‍ണാടക കൈക്കുമ്പിളില്‍ ഒതുക്കിയിരിക്കുന്നു കോണ്‍ഗ്രസ്. ബിജെപിയെ ഇക്കാലത്തും തോല്‍പിക്കാന്‍ കോണ്‍ഗ്രസിനാവും എന്ന് രാജ്യമൊട്ടൊകെയും പ്രതീക്ഷ നല്‍കുന്ന ഒരു തിരഞ്ഞെടുപ്പ് വിജയം. 2018ലേതുപോലെ കുതിരക്കച്ചവടത്തിനും ചാക്കിടലിനും വഴിപോലും തോന്നിപ്പിക്കാത്ത രീതിയിലുള്ള തിരിച്ചുപിടിക്കല്‍. കര്‍ണാടക പലവിധത്തിലും ഇന്ത്യന്‍ രാഷ്ട്രീയത്തിന്‍റെ വര്‍ത്തമാന പരിതസ്ഥിതിയില്‍ ബിജെപി വിരുദ്ധ രാഷ്ട്രീയത്തിന്‍റെ വിജയവഴിയിലേക്കുള്ള കൃത്യവും ഉറപ്പുമുള്ള ഒരു ചൂണ്ടുവിരലാണ്. വിഡിയോ കാണാം.