ജീവിതത്തിന്‍റെ വൈബ് വീണ്ടെടുക്കാനുള്ള പ്രചോദനമായി കേരള കാന്‍ എട്ടാം പതിപ്പ്. ക്യാന്‍സര്‍ ബാധിതര്‍ക്ക് ആശ്വാസവും ആത്മവിശ്വാസവും പകര്‍ന്ന് കോട്ടയം പള്ളിക്കത്തോട് സംഘടിപ്പിച്ച ക്യാമ്പ്.
കൃത്യവും വ്യക്തവുമായ ലക്ഷ്യത്തോടെ 2016ല്‍ ആരംഭിച്ച് മുന്നേറുന്ന കേരള ക്യാന്‍ എട്ടാം പതിപ്പില്‍ എത്തിനില്‍ക്കുകയാണ്. തിരുവല്ല ബിലിവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ഹോസ്പിറ്റലാണ് ഇത്തവണ ദൗത്യത്തിന് ഒപ്പം ചേരുന്നത്.
50 ലക്ഷം രൂപയുടെ സഹായമാണ് കേരള കാന്‍ ദൗത്യത്തിന്‍റെ ഭാഗമായി നല്‍കുന്നത്. മലയാളികളുടെ പ്രിയപ്പെട്ട നടന്‍ ജയസൂര്യയാണ് കേരള കാന്‍ ദൗത്യത്തിന്‍റെ മുഖം.