വോട്ടെണ്ണല്‍ വിവരങ്ങള്‍ അപ്പപ്പോള്‍ പ്രേക്ഷകരിലെത്തിക്കാന്‍ അത്യാധുനിക സങ്കേതങ്ങളുമായി മനോരമ ന്യൂസ്. നാളെ രാവിലെ അഞ്ചു മണി മുതല്‍ പ്രത്യേക സംപ്രേഷണം ആരംഭിക്കും.

എണ്ണുന്ന ഓരോ വോട്ടും സ്ക്രീനില്‍ തെളിയുന്ന സജ്ജീകരണം. വിവരങ്ങള്‍ അപ്പപ്പോള്‍ പ്രേക്ഷകരിലെത്തിക്കുന്ന ശൃംഖല. വിര്‍ച്വല്‍ ഇന്‍ഫിനിറ്റി സ്റ്റുഡിയോയില്‍ നിന്നുള്ള അവതരണം. പ്രത്യേകതകള്‍ അനേകമാണ് ഇത്തവണ മനോരമ ന്യൂസിന്‍റെ വോട്ടെണ്ണല്‍ ദിനത്തില്‍. തിരഞ്ഞെടുപ്പ് കാലത്തിന്‍റെ തുടക്കത്തിലെ പ്രത്യേക പരിപാടികളിലൂടെ നേടിയ ലീഡ്  കേരളത്തിന്‍റെ 20 മണ്ഡലങ്ങളുടെയും ഫലസൂചനകളടങ്ങിയ എക്സിറ്റ് പോള്‍ വരെ കാത്തുസൂക്ഷിച്ച മനോരമ ന്യൂസ് വോട്ടെണ്ണല്‍ ദിനത്തിലൊരുക്കുന്നത് സവിശേഷതകള്‍ ഏറെയുള്ള കവറേജ്. 

വിവരങ്ങള്‍ തല്‍സമയം ഗ്രാഫിക്കല്‍ പതിപ്പാക്കി മാറ്റാനാകുന്ന റിയല്‍ ടൈം റെന്‍ഡറിങ്  സങ്കേതത്തിലൂടെ വോട്ടുകണക്കുകള്‍ പ്രേക്ഷകര്‍ക്കു മുന്നിലെത്തും. ജനപ്രിയ അവതാരകര്‍ വ്യക്തവും കൃത്യവുമായ വോട്ടുചിത്രം അവതരിപ്പിക്കും. ആദ്യ ലീഡുമുതല്‍ ഫലസൂചനയുടെ ചിത്രം റിപ്പോര്‍ട്ടര്‍മാര്‍ നല്‍കും. അനുഭവ സമ്പത്ത് കരുത്താക്കിയ മാധ്യമപ്രവര്‍ത്തകരുടെ സാന്നിധ്യം വോട്ടെണ്ണത്തിലെ കളിയും കാര്യവും അറിയിക്കും.  വോട്ടുകണക്കിനപ്പുറം നീളുന്ന രാഷ്ട്രീയ ചിത്രത്തിന്‍റെ പൂര്‍ണരൂപം മലയാളിക്കു മുന്നിലെത്തിക്കാനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. ശേഷം മനോരമ ന്യൂസിന്‍റെ സ്ക്രീനില്‍.

ENGLISH SUMMARY:

Manorama News will instantly bring you the counting day points from virtual infinity studio. Stay tuned with us.